Quantcast

രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു

MediaOne Logo

Muhsina

  • Published:

    6 Jun 2018 3:02 AM GMT

രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു
X

രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു

രാജസ്ഥാനില്‍ രാജ്യത്തെ നടുക്കി ക്രൂര കൊലപാതകം. ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ തീവെച്ചു കൊന്നു. തീവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് അക്രമികള്‍..

ലൌ ജിഹാദിന്റെ പേരില്‍ മുസ്ലിം യുവാവിനെ ആക്രമിച്ച ശേഷം ജീവനോടെ ചുട്ടുകൊന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി. രാജസ്ഥാനിലെ രാജ്സമന്തിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശിയായ മുഹമ്മദ് അഫ്രസുലാണ് ലൌജിഹാദിന്റെ പേരിലുള്ള ക്രൂരമായ കൊലപാതകത്തിന് ഇരയായത്.

ലൌ ജിഹദ് അവസാനിപ്പിക്കൂ, ഇല്ലെങ്കില്‍ നിങ്ങളുടെ അവസാനവും ഇത്തരത്തിലായിരിക്കും എന്ന് ഇയാള്‍ തീ കൊളുത്തിയ ശേഷം ഭീഷണി മുഴക്കുന്നുമുണ്ട്.

രാജ്സമന്തിലെ കരാര്‍ ജീവനക്കാരനായ മുഹമ്മദ് അഫ്രസുലിനെ ജോലിവാഗ്ദാനം ചെയ്താണ് പ്രദേശവാസിയായ ശംഭുലാല്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുകൊണ്ട് പോയത്. സഹോദരിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പുറകില്‍ നിന്നും മഴു ഉപയോഗിച്ച് വെട്ടിയശേഷം ജീവനോടെ കത്തിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു. സംഭവത്തിന്റെ പശ്ചാതലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വീഡിയോ പ്രചരിക്കുന്നത് തടയാന്‍ പ്രദേശത്തെ ഇന്റെര്‍നെറ്റ് സേവനം റദ്ദാക്കി.

TAGS :

Next Story