എച്ച് ഡി കുമാരസ്വാമിക്ക് മോദിയുടെ ഫിറ്റ്നസ് ചലഞ്ച്

എച്ച് ഡി കുമാരസ്വാമിക്ക് മോദിയുടെ ഫിറ്റ്നസ് ചലഞ്ച്
തനിക്ക് പ്രധാനം കര്‍ണാടകയുടെ ആരോഗ്യമാണെന്ന് കുമാരസ്വാമി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗയുടെയും വ്യായാമങ്ങളുടെയും ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച മോദി കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വ്യായാമത്തിന് വെല്ലുവിളിച്ചു. എന്നാല്‍, സ്വന്തം ആരോഗ്യത്തേക്കാള്‍ കര്‍ണാടകയുടെ ആരോഗ്യവും വികസനവുമാണ് വലുത് എന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി.

പുലര്‍കാല യോഗയും വ്യായാമങ്ങളും എന്ന് വിശേഷിപ്പിച്ചാണ് പ്രധാന മന്ത്രി ട്വിറ്ററില്‍ വീഡിയോ പങ്കു വച്ചത്. ഭൂമി, ജലം, വായു ,അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളെ ഉള്‍കൊള്ളിച്ച് കൃത്രിമമായി നിര്‍മ്മിച്ച ട്രാക്കിലൂടെ നടത്തം, പാറക്കല്ലില്‍ കിടന്നുള്ള യോഗ അഭ്യാസം തുടങ്ങിയവയാണ് വീഡിയോയില്‍ ഉള്ളത്.
കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ടേബിള്‍ ടെന്നീസ് താരം മാണിക ബത്ര, രാജ്യത്തെ ഐ പി എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയും മോദി വ്യായാമത്തിന് വെല്ലുവിളിച്ചു. എന്നാല്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ കുമാരസ്വാമി തയ്യാറായില്ല. തന്‍റെ ആരോഗ്യത്തില്‍ ആശങ്കപ്പെടുന്നതിന് പ്രധാനമന്ത്രിക്ക് നന്ദി, കായികക്ഷമത വേണ്ടത് തന്നെ. എന്നാല്‍ തനിക്ക് ഇപ്പോള്‍ അതിനേക്കാള്‍ പ്രധാന്യം സംസ്ഥാനത്തിന്റെ ആരോഗ്യമാണ് . അതിന് പിന്തുണ വേണം എന്നായിരുന്നു കുമാര സ്വാമിയുടെ മറുപടി.
Adjust Story Font
16

