Quantcast

കെജ്‍രിവാളിന്റെ സമരം എട്ടാം ദിവസത്തില്‍: സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിലേക്ക് മാറ്റി

MediaOne Logo

admin

  • Published:

    18 Jun 2018 6:55 AM GMT

കെജ്‍രിവാളിന്റെ സമരം എട്ടാം ദിവസത്തില്‍: സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിലേക്ക് മാറ്റി
X

കെജ്‍രിവാളിന്റെ സമരം എട്ടാം ദിവസത്തില്‍: സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസിൽ നിരാഹാര സമരമിരിക്കുന്ന മന്ത്രി സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്‍രിവാളും മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.

ഇന്നലെ അർധരാത്രിയാണ് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മുതൽ സത്യേന്ദ്ര ജെയിൻ നിരാഹാര സമരത്തിലായിരുന്നു. സത്യേന്ദ്ര ജയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കെജ്‍രിവാളും മറ്റ് രണ്ട് മന്ത്രിമാരും സമരം തുടരാൻ തന്നെയാണ് തീരുമാനം. നിരാഹാരം നടത്തുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോഗ്യസ്ഥിതിയും മോശമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

അതേസമയം സുരക്ഷയില്‍ ആശങ്കയുണ്ടെന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്നലെ നടത്തിയ വാര്‍ത്തസമ്മേളനത്തിന് കെജ്‍രിവാള്‍ മറുപടി നല്‍കി. ഉദ്യോഗസ്ഥര്‍ സമരം അവസാനിപ്പിക്കണമെന്നും വേണ്ട സുരക്ഷ തന്റെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നുമായിരുന്നു കെജ്‍രിവാളിന്റെ മറുപടി. ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ നടക്കുന്ന സമരത്തിനൊപ്പം പുറത്തും പാര്‍ട്ടി വലിയ സമരങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് വന്‍ മാര്‍ച്ചാണ് ആം ആദ്‍മി പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്ന് സമരത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്ന് ആവശ്യപ്പെട്ടുള്ള കത്തിലേക്കുള്ള ഒപ്പ് ശേഖരണവും ആരംഭിക്കും. പത്ത് ലക്ഷം ഒപ്പുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

അതേസമയം കെജ്‍രിവാളിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മമതാ ബാനര്‍ജി, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നാല് മുഖ്യമന്ത്രിമാര്‍ക്കുമെതിരെ പൊലീസില്‍ ക്രിമിനല്‍ പരാതി ലഭിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറെ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നതാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി പട്ടേല്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഭരണഘടനപരമായ ഉത്തരവാദിത്വം കെജ്‍രിവാള്‍ നിറവേറ്റുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

TAGS :

Next Story