Quantcast

എം.പിമാരുടെയും എം.എല്‍.എമാരുടെയും സ്വത്ത്; റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് നിര്‍ദ്ദേശം

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആണ് നിര്‍ദ്ദേശം നല്‍കിയത്

MediaOne Logo

Web Desk

  • Published:

    24 Jun 2018 8:39 AM GMT

എം.പിമാരുടെയും എം.എല്‍.എമാരുടെയും സ്വത്ത്; റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് നിര്‍ദ്ദേശം
X

എം.പിമാരുടെയും എം.എല്‍.എമാരുടെയും സ്വത്ത് വകകള്‍ സംബന്ധിച്ച സൂക്ഷ്മ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആണ് നിര്‍ദ്ദേശം നല്‍കിയത്. സൂക്ഷ്മ പരിശോധന റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ പ്രത്യക്ഷ്യ നികുതി നിയമത്തില്‍ വിലക്കുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.

എം.പിമാരുടെയും എം.എല്‍.എമാരുടെയും സ്വത്ത് വകകള്‍ സംബന്ധിച്ച സൂക്ഷ്മ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറിലും ഇക്കൊല്ലം ഏപ്രിലിലും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യക്ഷ നികുതി ബോര്‍ഡിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. റിപ്പോര്‍ട്ട് വിവരാവകാശ നിയമ പ്രകാരം പുറത്ത് വിടുന്നത് പൊതു ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കമ്മീഷന്‍ നിലപാട്. എന്നാല്‍ ആദായ നികുതി നിയമത്തിലെ 138 ആം വകുപ്പ് പ്രകാരം ഇത്തരം റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്താന്‍ വിലക്കുണ്ടെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് കമ്മീഷന് മറുപ്ടി നല്‍കുകയായിരുന്നു.

റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് ശിക്ഷാര്‍ഹമാണെന്നും സൂക്ഷ്മ പരിശോധന യെ അന്വേഷമായി കാണാനാകില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍‌ദ്ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ 2013ലാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് തീരുമാനമെടുത്തത്. പത്രികയിലെ വരുമാനവും സ്വത്ത് വകകളുടെ വിവരവും തമ്മില്‍ പൊരുത്തക്കേടുണ്ടോ എന്നാണ് പ്രധാന മായും പരിശോധിക്കുക. വിഷയത്തില്‍ ഏഴ് ലോക്സഭ എം.പിമാര്‍ക്കെതിരെയും 257 എ.എല്‍.എമാര്‍ക്കെതിരെയും നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് നേരത്തെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story