Quantcast

ഒഡിഷയിലെ ‘പാമ്പ് ‘വീട്ടില്‍ നിന്നും കണ്ടെടുത്തത് നൂറോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ

രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ളതാണ് പാമ്പിന്‍ കുഞ്ഞുങ്ങള്‍

MediaOne Logo

Web Desk

  • Published:

    25 Jun 2018 5:54 AM GMT

ഒഡിഷയിലെ ‘പാമ്പ് ‘വീട്ടില്‍ നിന്നും കണ്ടെടുത്തത് നൂറോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ
X

ഒഡിഷയില്‍ ഒരു തൊഴിലാളിയുടെ വീട്ടില്‍ നിന്നും വനംവകുപ്പ് അധികൃതര്‍ നൂറ്റിപ്പത്തോളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും രണ്ട് മൂര്‍ഖന്‍ പാമ്പുകളെയും കണ്ടെടുത്തു. ഇരുപത് പാമ്പിന്‍ മുട്ടകളും ഇക്കൂട്ടത്തില്‍ പെടും. ഒഡിഷയിലെ പൈകാശി ഗ്രാമത്തിലെ ഒരു തൊഴിലാളിയുടെ മണ്ണ് കൊണ്ട് നിര്‍മ്മിച്ച കുടിലില്‍ നിന്നുമാണ് ശനിയാഴ്ച പാമ്പിന്‍ കുഞ്ഞുങ്ങളെ പിടികൂടിയത്.

രണ്ടോ മൂന്നോ ദിവസം മാത്രം പ്രായമുള്ളതാണ് പാമ്പിന്‍ കുഞ്ഞുങ്ങള്‍. വലിയ പാമ്പുകളില്‍ ഒരെണ്ണം പെണ്ണും മറ്റേത് ആണുമാണ്. ഏകദേശം 2.10 മീറ്റര്‍ നീളം ഇവയ്ക്കുണ്ടെന്ന് ഭദ്രക് ഡിഎഫ്ഒ അമലന്‍ നായക് പറഞ്ഞു. പാമ്പുകളെ ഹാദ്ഗാഡ് വൈല്‍ഡ് ലൈഫ് സാക്വചറിക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ വീട്ടിലെ പാമ്പിന്‍ കൂട്ടത്തെ കണ്ട് വീട്ടുടമയായ ബിജയ് ബുവാനാണ് പാമ്പു പിടിത്തക്കാരനായ എസ്.കെ മിര്‍സയെ അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്. നീണ്ട അഞ്ച് മണിക്കൂറോളം തെരച്ചിലുകള്‍ക്ക് ശേഷമാണ് പാമ്പിന്‍കുഞ്ഞുങ്ങളെയും മുട്ടകളെയും കണ്ടെത്തിയത്. എന്നാല്‍ ബിജയ് ബുവാന് പാമ്പുകള്‍ തന്റെ വീട്ടിലുണ്ടായിരുന്നത് നേരത്തെ അറിയാമായിരുന്നുവെന്നും ഇയാള്‍ സര്‍പ്പാരാധനയുടെ ആളാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

TAGS :

Next Story