Quantcast

ബാലനീതി നിയമം: ഉത്തരവ് വരെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

കേരളത്തിലെ മുസ്ലിം യതീഖാനകള്‍ അടക്കം എല്ലാ അനാഥാലങ്ങളും ബാലനീതി നിയമത്തിന് കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കോടതി ഉത്തരവ്...

MediaOne Logo

Web Desk

  • Published:

    11 July 2018 1:18 PM GMT

ബാലനീതി നിയമം: ഉത്തരവ് വരെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി
X

കേരളത്തില്‍ ബാലനീതി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. അടുത്ത വിധിയുണ്ടാകും വരെ ഈ നില തുടരണം, ഹര്‍ജിക്കാരായ 207 അനാഥാലയങ്ങള്‍ ബാല നീതി നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യം വിശദമായി പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിലെ മുസ്ലിം യതീഖാനകള്‍ അടക്കം എല്ലാ അനാഥാലങ്ങളും ബാലനീതി നിയമത്തിന് കീഴിലും രജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. വിവിധ മുസ്ലിം മാനേജ്മന്റുകള്‍ക്ക് കീഴിലുള്ള 207 അനാഥാലയങ്ങള്‍ക്കായി സമസ്ത കേരള യതീംഖാന ആന്റ്ചാരിറ്റബിള്‍ ഹോം കോര്‍ഡിനേഷന്‍ സമിതിയാണ് കോടതിയെ സമീപിച്ചത്. ഈ അനാഥാലയങ്ങളെ ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ മാത്രമായി കണക്കാനാകില്ലെന്ന വാദം മുഖവിലക്കെടുത്ത കോടതി ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ അടുത്ത ഉത്തരവുണ്ടാകും വരെ ഈ സ്ഥാപനങ്ങള്‍ക്കെതിരെ രജിസ്‌ട്രേഷന്റെ പേരില്‍ നടപടി എടുക്കുന്നതും കോടതി വിലക്കി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെയും ജസ്റ്റിസ് മഥന്‍ ബി ലോകുര്‍ അധ്യക്ഷനായ ബഞ്ച് വിമര്‍ശിച്ചു. അനാഥാലയങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് സംസ്ഥാനം എന്ത് ചെയ്യുന്നുവെന്ന് വ്യക്തല്ല. ചീഫ് സെക്രട്ടറി സത്യവാങ്മൂലം പുതുക്കി സമര്‍പ്പിക്കണം എന്നും കോടതി പറഞ്ഞു. കേസ് ഒക്ടോബറില്‍ വീണ്ടും പരിഗണിക്കും.

TAGS :

Next Story