Quantcast

മോഷണത്തിന് മുന്‍പ് കിടിലന്‍ ഡാന്‍സ്; ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍

സി.സി.ടി.വിയുണ്ടെന്ന് അറിയാതെയാണ് മോഷ്ടാവ് ഫ്രീക്കന്‍ ചുവടുകള്‍ വെച്ചത്.

MediaOne Logo

Web Desk

  • Published:

    12 July 2018 3:39 PM IST

മോഷണത്തിന് മുന്‍പ് കിടിലന്‍ ഡാന്‍സ്; ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍
X

ബട്ടണ്‍ ഇടാത്ത ഷര്‍ട്ട് ധരിച്ച് സിനിമാ സ്റ്റൈല്‍ എന്‍ട്രിക്കൊടുവില്‍ കിടിലന്‍ നൃത്തം. ഡല്‍ഹിയിലെ ഒരു വ്യാപാര സമുച്ചയത്തില്‍ ചൊവ്വാഴ്ച രാത്രിയില്‍ ആളൊഴിഞ്ഞപ്പോള്‍ മോഷണത്തിന് എത്തിയതായിരുന്നു അയാള്‍. സി.സി.ടി.വിയുണ്ടെന്ന് അറിയാതെയാണ് ഫ്രീക്കന്‍ ചുവടുകള്‍ വെച്ചത്.

പിന്നാലെ രണ്ട് കൂട്ടാളികളെത്തി. മൂന്ന് പേരും കൂടി മുഖം മറച്ച് ഷട്ടറിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം തുടങ്ങി. സി.സി.ടി.വിയില്‍ പതിഞ്ഞെങ്കിലും ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല.

ആ രാത്രിയില്‍ നാല് കടകളില്‍ മോഷണം നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലക്ഷങ്ങള്‍ വില വരുന്ന സാധനങ്ങളുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞെന്നും ഇവരെ പിടികൂടാന്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

TAGS :

Next Story