ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; 2 ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു
മാവോയിസ്റ്റ് ഓപ്പറേഷന് ശേഷം ബിഎസ്എഫ് 114 ആമത് ബറ്റാലിയന്‍ സംഘം മടങ്ങുമ്പോഴായിരുന്നു ആക്രമണം.

- Published:
15 July 2018 11:32 AM IST

ചത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം; 25സൈനികര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഹെഡ് കോണ്‍സ്റ്റബിള്‍ മുക്തിയാര്‍ സിങും കോണ്‍സ്റ്റബിള്‍ ലോകേന്ദ്രയുമാണ് ഇന്ന് പുലര്‍ച്ചെ കാങ്കറിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. മാവോയിസ്റ്റ് ഓപ്പറേഷന് ശേഷം ബിഎസ്എഫ് 114 ആമത് ബറ്റാലിയന്‍ സംഘം മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമന്‍ സിങ് ആക്രമണത്തെ അപലപിച്ചു. ജൂലൈ 9 നും നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story
Adjust Story Font
16
