Quantcast

ആറ് വയസുകാരിയെ ഇലക്ട്രീഷ്യന്‍ സ്കൂളിലെ പമ്പ് റൂമില്‍ വച്ച് ബലാത്സംഗം ചെയ്തു

ഡല്‍ഹി ഗോലെ മാര്‍ക്കറ്റിലുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    10 Aug 2018 10:26 AM IST

ആറ് വയസുകാരിയെ ഇലക്ട്രീഷ്യന്‍ സ്കൂളിലെ പമ്പ് റൂമില്‍ വച്ച് ബലാത്സംഗം ചെയ്തു
X

ആറ് വയസുകാരിയെ ഇലക്ട്രീഷ്യന്‍ സ്കൂളിലെ പമ്പ് റൂമില്‍ വച്ച് ബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി ഗോലെ മാര്‍ക്കറ്റിലുള്ള ഒരു സര്‍ക്കാര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ഇലക്ട്രീഷ്യനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്ത് 8നാണ് സംഭവം നടക്കുന്നത്. വീട്ടിലേക്ക് പോകാന്‍ തുടങ്ങുന്ന പെണ്‍കുട്ടിയെ ഇലക്ട്രീഷ്യന്‍ പിടിച്ചുനിര്‍ത്തുകയും സ്കൂളിലെ പമ്പ് റൂമിനുള്ളിലേക്ക് കയറ്റി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. തുടര്‍ന്ന് ആരോടും പറയരുതെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ രക്തം കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി അറിയുന്നത്.

പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചയാളാണ് തന്നെ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story