Quantcast

71 സ്വാതന്ത്ര്യദിനാഘോഷം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം ഇന്ന്

വൈകിട്ട് ഏഴിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യും

MediaOne Logo

Web Desk

  • Published:

    14 Aug 2018 9:03 AM IST

71 സ്വാതന്ത്ര്യദിനാഘോഷം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം ഇന്ന്
X

71ആമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായി. ഔദ്യോഗിക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്ക് പുറമെ കര്‍ശന സുരക്ഷയാണ് രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിട്ടുള്ളത്. വൈകിട്ട് ഏഴിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുന്നതിനായി രാജ്യത്തെ അഭിസംബോധന ചെയ്യും.

ഔദ്യോഗിക വേദിയായ ചെങ്കോട്ടയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സേനയുടെയും വിദ്യാര്‍ത്ഥികളുടെയും പരേഡ് പരീശിലനവും അവസാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുള്ളതും മോദി സർക്കാരിന്റെ അവസാന സ്വാതന്ത്ര്യ ദിനാഘോഷവുമായതിനാൽ ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ വലിയ പ്രഖ്യാപനങ്ങളും പദ്ധതികളും ഉണ്ടായേക്കുമെന്നാണ് സൂചന. ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയും അതിര്‍ത്തി മേഖലകളും ശക്തമായ സുരക്ഷാവലയത്തിലാണ്. മെട്രോ സ്റ്റേഷനുകളിലും പൊതുഇടങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

TAGS :

Next Story