Quantcast

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ അന്തരിച്ചു

സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കും

MediaOne Logo

Web Desk

  • Published:

    23 Aug 2018 4:54 AM GMT

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ അന്തരിച്ചു
X

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ അന്തരിച്ചു. 95 വയസായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അന്ത്യം. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കും.

പത്രപ്രവർത്തകൻ , പത്രാധിപർ,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ, രാജ്യസഭാംഗം എന്നീ നിലകളിൽ സുത്യർഹമായ സേവനം നയ്യർ കാഴ്ച വെച്ചിട്ടുണ്ട്. 'അൻജാം' എന്ന ഉർദു പത്രത്തിലായിരുന്നു നയ്യറുടെ പത്രപ്രവർത്തന ജീവിതത്തിന്റെ തുടക്കം. തുടർന്നു അമേരിക്കയിലെ ഇല്യൂനോവിലെ മെഡിൽ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദമെടുത്തു. ഇന്ത്യയിൽ തിരിച്ചെത്തിയ നയ്യർ കുറച്ചുകാലം കേന്ദ്ര സർവ്വീസിൽ ജോലി ചെയ്തു.

അടിയന്തരാവസ്ഥക്കാലത്തെ നയാറുടെ ഭരണകൂടവിരുദ്ധ റിപ്പോർട്ടുകൾ അദ്ദേഹത്തെ പ്രശസ്തനാക്കി. ഇക്കാരണത്താൽ അദ്ദേഹത്തിന്‌ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലായിരുന്നു നയ്യർ അക്കാലത്ത് എഴുതിയിരുന്നത്.

1990-ൽ അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായി. 1996-ൽ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു നയാർ. 1997 ആഗസ്റ്റിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഇന്ത്യാ-പാകിസ്താൻ സൌഹൃദത്തിന്റെ ശക്തമായ വക്താവും കൂടിയാണ് നയ്യർ. അദ്ദേഹത്തിന്റെ 'വരികൾക്കിടയിൽ' (Between The Lines) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എൺപതോളം അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഡിസ്റ്റന്റ് നൈബേഴ്സ്: എ ടെയ്‌ൽ ഓഫ് സബ്കോണ്ടിനെന്റ്, ഇന്ത്യ ആഫ്റ്റർ നെഹ്റു, വാൾ അറ്റ് വാഗാ : ഇന്ത്യാ-പാകിസ്താൻ റിലേഷൻഷിപ്പ്,ഇന്ത്യാ ഹൌസ് എന്നിവയാണ് പ്രധാന കൃതികള്‍.

TAGS :

Next Story