Quantcast

‘ഞാന്‍ തലൈവരുടെ മകന്‍; പറഞ്ഞതുപോലെ ചെയ്തിരിക്കും’ എം.കെ അഴഗിരി

2014ല്‍ ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയ രംഗത്ത് വലിയ തോതിലുള്ള അസ്ഥിരതയിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അഴഗിരി.

MediaOne Logo

Web Desk

  • Published:

    2 Sept 2018 9:00 PM IST

‘ഞാന്‍ തലൈവരുടെ മകന്‍; പറഞ്ഞതുപോലെ ചെയ്തിരിക്കും’ എം.കെ അഴഗിരി
X

സെപ്റ്റംബര്‍ 5ന് ചെന്നൈയില്‍ നടത്താനിരിക്കുന്ന റാലിയുമായി മുന്നോട്ട് പോകുമെന്ന് ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ട നേതാവും അന്തരിച്ച മുന്‍ ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനുമായ എംകെ അഴഗിരി. ''ഞാന്‍ തലൈവരുടെ മകനാണ്. ഞാന്‍ പറഞ്ഞതുപോലെ തന്നെ ചെയ്യും.'' പിതാവിന് ആദരാഞ്ജലി അർപ്പിച്ച് നടത്താനിരിക്കുന്ന മൌന റാലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു അഴഗിരിയുടെ മറുപടി.

എന്നാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. അതേസമയം എംകെ സ്റ്റാലിന്റെ ഡിഎംകെ നേതൃത്വത്തെ അദ്ദേഹം സ്വാഗതം ചെയ്തു. 2014ല്‍ ഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയ രംഗത്ത് വലിയ തോതിലുള്ള അസ്ഥിരതയിലാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ അഴഗിരി.

കരുണാനിധി അന്തരിച്ചതിനെ തുടര്‍ന്നാണ് മകനും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സ്റ്റാലിന്‍ ചുമതലയേറ്റത്. പാര്‍ട്ടിയില്‍ ശകതമായ സ്വാധീനമുള്ള സ്റ്റാലിനെ എതിരില്ലാതെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം ഏഴിനായിരുന്നു മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന കരുണാനിധി അന്തരിച്ചത്.

TAGS :

Next Story