Quantcast

കാണാതായ പശുവിനെ തെരഞ്ഞെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി

കാണാതായ പശുവിനെ തെരഞ്ഞ് സട്ടുയാദവ് എന്നയാളുടെ ഫാമിലേക്ക് എത്തിയതായിരുന്നു സാഹു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പശുവിന്റെ പേരുപറ‍ഞ്ഞ് വാക്കേറ്റമുണ്ടായി.

MediaOne Logo

Web Desk

  • Published:

    3 Sep 2018 6:57 AM GMT

കാണാതായ പശുവിനെ തെരഞ്ഞെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി
X

കാണാതായ പശുവിനെ തെരഞ്ഞെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയിലെ പിപല്‍വാലിയിലാണ് സംഭവം. പ്രേം നാരായണ്‍ സാഹു (35)എന്നയാളുടെ കൈയാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ സട്ടുയാദവ്, രാജ്പാല്‍ യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാണാതായ പശുവിനെ തെരഞ്ഞ് സട്ടുയാദവ് എന്നയാളുടെ ഫാമിലേക്ക് എത്തിയതായിരുന്നു സാഹു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പശുവിന്റെ പേരുപറ‍ഞ്ഞ് വാക്കേറ്റമുണ്ടായി. ഇതോടെ സാഹുവിനെ സട്ടുയാദവും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് മരത്തില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൈ വെട്ടുകയും ചെയ്തു. അക്രമത്തില്‍ സാഹുവിന്റെ ഒരു കൈ മുഴുവനായും വേര്‍പെട്ടു.

സഹായത്തിനായി ഇയാള്‍ അലറിക്കരഞ്ഞെങ്കിലും ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. പിന്നീട് പൊലീസെത്തിയാണ് സാഹുവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. സാഹുവിന്റെ മൊഴിപ്രകാരം അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

TAGS :

Next Story