Quantcast

ഇന്ത്യയില്‍ ഓട്ടോറിക്ഷാ ചാര്‍ജിനേക്കാള്‍ കുറവ് വിമാനയാത്രാക്കൂലിയെന്ന് കേന്ദ്രമന്ത്രി

അവര്‍ കിലോമീറ്ററിന് അഞ്ച് രൂപ എന്ന നിരക്കില്‍ പണം നല്‍കേണ്ടി വരും. എന്നാല്‍ വിമാനത്തിലാണ് പോകുന്നതെങ്കില്‍ കിലോമീറ്ററിന് വെറും നാലു രൂപ എന്ന നിരക്കിലേ ചെലവാകുകയുള്ളു.

MediaOne Logo

Web Desk

  • Published:

    4 Sep 2018 7:09 AM GMT

ഇന്ത്യയില്‍ ഓട്ടോറിക്ഷാ ചാര്‍ജിനേക്കാള്‍ കുറവ് വിമാനയാത്രാക്കൂലിയെന്ന് കേന്ദ്രമന്ത്രി
X

രാജ്യത്ത് ഓട്ടോറിക്ഷാ ചാര്‍ജിനേക്കാള്‍ കുറവ് വിമാനയാത്രാക്കൂലിയാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഇത് 'സാധൂകരിക്കുന്ന' വാദഗതികളും മന്ത്രി നിരത്തുന്നു. ഇന്ത്യയില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഈടാക്കുന്നത് അഞ്ച് രൂപയാണ്. ഇതേസമയം, വിമാനയാത്രാക്കൂലി ഒരു കിലോമീറ്ററിന് നാലു രൂപയാണ്- ജയന്ത് സിന്‍ഹ പറയുന്നു.

''ഇന്ന് വിമാനയാത്രക്കൂലി, ഓട്ടോറിക്ഷാ ചാര്‍ജിനേക്കാള്‍ കുറവാണ്. അപ്പോള്‍ നിങ്ങള്‍ ചോദിക്കും, ഇതെങ്ങനെ സാധ്യമാകുമെന്ന് ? രണ്ടു പേര്‍ ചേര്‍ന്ന് ഒരു ഓട്ടോറിക്ഷ വിളിക്കുന്നുവെന്ന് കരുതുക. അവര്‍ കിലോമീറ്ററിന് അഞ്ച് രൂപ എന്ന നിരക്കില്‍ പണം നല്‍കേണ്ടി വരും. എന്നാല്‍ വിമാനത്തിലാണ് പോകുന്നതെങ്കില്‍ കിലോമീറ്ററിന് വെറും നാലു രൂപ എന്ന നിരക്കിലേ ചെലവാകുകയുള്ളു.'' - മന്ത്രി പറഞ്ഞു. ഈ വര്‍ഷം ആദ്യം ഇന്‍ഡോര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ സംഘടിപ്പിച്ച 27 മത് ഇന്‍റര്‍നാഷണല്‍ മാനേജ്മെന്‍റ് കോണ്‍ഫറന്‍സിലും സമാന വാദഗതി ജയന്ത് സിന്‍ഹ അവതരിപ്പിച്ചിരുന്നു. ഇന്‍ഡോറില്‍ നിന്ന് ഡല്‍ഹിക്ക് വിമാനത്തില്‍ യാത്ര ചെയ്താല്‍ കിലോമീറ്ററിന് അഞ്ച് രൂപ എന്ന നിരക്കാണ് ഈടാക്കുക. എന്നാല്‍ ഈ നഗരത്തില്‍ ഒരു ഓട്ടോറിക്ഷ വിളിച്ചാല്‍ നിങ്ങള്‍ കിലോമീറ്ററിന് എട്ടോ പത്തോ രൂപ എന്ന നിരക്കില്‍ പണം നല്‍കേണ്ടി വരുമെന്നും ഫെബ്രുവരിയില്‍ ജയന്ത് സിന്‍ഹ പറഞ്ഞിരുന്നു.

TAGS :

Next Story