Quantcast

20 വര്‍ഷം മുമ്പത്തെ കേസുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ സഞ്ജീവ് ഭട്ട് നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്.

MediaOne Logo

Web Desk

  • Published:

    5 Sept 2018 12:45 PM IST

20 വര്‍ഷം മുമ്പത്തെ കേസുമായി ബന്ധപ്പെട്ട് സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍
X

20 വര്‍ഷം മുമ്പ് നടന്ന കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍. 1998ലെ കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് സിഐഡി വിഭാഗം ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അഭിഭാഷകനെ തെറ്റായി ചിത്രീകരിച്ചെന്നതാണ് കേസ്. രണ്ട് മുന്‍ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് സഞ്ജീവ് ഭട്ട് പറഞ്ഞിരുന്നു. കലാപത്തില്‍ മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടി ഭട്ട് സുപ്രിംകോടതിയിൽ മോദിക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. 2015ൽ ഇന്ത്യൻ പോലീസ് സർവീസിൽ നിന്ന് അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ സഞ്ജീവ് ഭട്ട് നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ട്.

TAGS :

Next Story