Quantcast

സനാതന്‍ സന്‍സ്തയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: കവിതാ ലങ്കേഷ്

MediaOne Logo

Web Desk

  • Published:

    5 Sept 2018 2:50 PM IST

സനാതന്‍ സന്‍സ്തയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: കവിതാ ലങ്കേഷ്
X

ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കവിതാ ലങ്കേഷ്. ഗൌരി ലങ്കേഷ് വധത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായ അവസരത്തിലാണ്, സഹോദരിയും കന്നട ചലച്ചിത്രകാരിയുമായ കവിതാ ലങ്കേഷ് സംഘടനയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നത്.

സനാതന്‍ സന്‍സ്തയ്ക്കും അവരുടെ തന്നെ ഉപവിഭാഗമായ ഹിന്ദു ജനജാഗ്രതി സമിതിയുമടക്കമുള്ള സംഘടനകള്‍ക്കും ഗൌരി ലങ്കേഷ് വധത്തിലുള്ള പങ്ക് വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്. രാജ്യത്ത് വിവിധ സമയങ്ങളിലായി വധിക്കപ്പെട്ട എഴുത്തുക്കാരുടെയും ചിന്തകരുടെയും വധത്തിനു പിന്നിലും ഇത്തരം ഭീകര സംഘടനകളാണ്. ഇവരെ ഭീകര സംഘങ്ങളായി തന്നെ കണക്കാക്കണമെന്നും കവിത ലങ്കേഷ് പറഞ്ഞു.

ഗൌരി ലങ്കേഷ് വധം അന്വേഷിച്ച കര്‍ണാടക സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം (Special Investigation Team, SIT) സമാന രീതിയില്‍ കൊല ചെയ്യപ്പെട്ട നരേന്ദ്ര ധബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി കേസിലും ഇതേ ഹിന്ദുത്വ സംഘടനകള്‍ക്കുള്ള പങ്ക് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനായിരുന്നു പ്രമുഖ ആക്ടിവിസ്ററും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൌരി ലങ്കേഷിനെ ബംഗളുരുവിലെ വസതിയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സനാതന്‍ സന്‍സ്തയും, ഹിന്ദു ജനജാഗ്രതി സമതിയുമായി ബന്ധമുള്ള 12 പേരെ കര്‍ണാടക SIT ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായവര്‍ തങ്ങളുടെ അംഗങ്ങളല്ലെന്ന വിശദീകരണവുമായി സനാദന്‍ സന്‍സ്ത രംഗത്ത് വന്നിരുന്നു.

TAGS :

Next Story