Quantcast

അനിശ്ചിതകാല നിരാഹാരം, ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഹാര്‍ദികിന്റെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹാര്‍ദികിനെ പൊലീസ് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക്...

MediaOne Logo

Web Desk

  • Published:

    7 Sept 2018 4:59 PM IST

അനിശ്ചിതകാല നിരാഹാരം, ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി
X

അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഹാര്‍ദികിന്റെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹാര്‍ദികിനെ പൊലീസ് അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.

പട്ടേല്‍ സംവരണം, കാര്‍ഷിക കടം എഴുതിത്തള്ളല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പിന്തുണയുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. സമരം ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ മന്ത്രിസഭാംഗങ്ങള്‍ ഹാര്‍ദികുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

TAGS :

Next Story