Quantcast

സർക്കാർ വിമാനത്താവളങ്ങളിൽ ഇനി ചായയും ലഘുഭക്ഷണവും പ്രത്യേക കൗണ്ടർ വഴി കഴിക്കാം 

MediaOne Logo

Web Desk

  • Published:

    9 Sep 2018 8:52 AM GMT

സർക്കാർ വിമാനത്താവളങ്ങളിൽ ഇനി ചായയും ലഘുഭക്ഷണവും പ്രത്യേക കൗണ്ടർ വഴി  കഴിക്കാം 
X

സർക്കാർ വിമാനത്താവളങ്ങളിൽ ഇനി ചായയും ലഘുഭക്ഷണവും പ്രത്യേക കൗണ്ടർ വഴി കുറഞ്ഞ വിലക്ക് കഴിക്കാമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിനകത്തെ പ്രത്യേക കൗണ്ടർ വഴിയാണ് ലഘു ഭക്ഷണങ്ങൾ ലഭ്യമാകുക. കുടിക്കാനാവിശ്യമായ കുപ്പി വെള്ളങ്ങളും ഇതിലൂടെ യാത്രക്കാർക്ക് പരമാവധി വിൽപന വിലയിൽ ലഭ്യമാകും.

രാജ്യത്തെ വിമാനത്താവളത്തിനകത്ത് ഭക്ഷണ സാധനങ്ങൾക്ക് മാർക്കറ്റ് വിലയിലും കൂടുതൽ ചുമത്തുന്നു എന്ന യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്നാണ് എയർപോർട്ട് അതോറിറ്റിയുടെ ഈ പുതിയ നീക്കം. കഴിഞ്ഞ മാർച്ചിൽ മുൻ കേന്ദ്ര മന്ത്രി ചിദംബരം ചെന്നൈ എയർപോർട്ടിലെ ചായയുടെ അമിത വിലയെ കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ 90 ഓളം എയർ പോർട്ടുകളില്‍ ഈ കൗണ്ടറുകൾ വൈകാതെ തന്നെ ലഭ്യമാകുമെന്ന് എ.എ.ഐ അറിയിച്ചു. ഡൽഹി, മുംബൈ, ബംഗളൂർ എന്നീ സ്ഥലങ്ങളിൽ സ്വകാര്യ കമ്പനികളാവും ഈ കൗണ്ടറുകൾ നിയന്ത്രിക്കുക. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിമാന യാത്രക്കാരുടെ ശതമാനത്തിൽ 20 തൊട്ട് 25 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ട്.

TAGS :

Next Story