Quantcast

സേലം - ചെന്നൈ ഹരിത പാത നടപടികളില്‍ പൊലീസ് രാജാണ് നടപ്പാകുന്നതെന്ന് യോഗേന്ദ്ര യാദവ്

നിയമം നടപ്പാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം സേലത്ത് കര്‍ഷകരോട് സംസാരിയ്ക്കാനെത്തിയ യോഗേന്ദ്ര യാദവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

MediaOne Logo
സേലം - ചെന്നൈ ഹരിത പാത നടപടികളില്‍ പൊലീസ് രാജാണ് നടപ്പാകുന്നതെന്ന് യോഗേന്ദ്ര യാദവ്
X

സേലം - ചെന്നൈ ഹരിത പാത നടപടികളില്‍ പൊലീസ് രാജാണ് നടപ്പാകുന്നതെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ്. തമിഴ്നാട് ഭരിയ്ക്കുന്നത് പാവ സര്‍ക്കാരാണ്. നിയമം നടപ്പാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം സേലത്ത് കര്‍ഷകരോട് സംസാരിയ്ക്കാനെത്തിയ യോഗേന്ദ്ര യാദവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

രൂക്ഷമായ വിമര്‍ശനങ്ങളാണ്, യോഗേന്ദ്ര യാദവ് ഉന്നയിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങളെ അംഗീകരിക്കാനോ കേള്‍ക്കാനോ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന്റെത്. സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിയ്ക്കാനായി സര്‍ക്കാര്‍ എന്തൊക്കെയോ ഒളിച്ചുവയ്ക്കുന്നു. പൊലീസിനെ ഉപയോഗിച്ച്, അടിച്ചമര്‍ത്തുകയാണ് സേലത്തെ കര്‍ഷകരെ. പൊലീസിന്റെ നടപടികള്‍ക്ക് താനും ഇരയായി. കര്‍ഷകരെ കാണാനും അവരുടെ പ്രശ്നങ്ങള്‍ പഠിയ്ക്കാനുമാണ് സേലത്ത് എത്തിയത്. തുടക്കം മുതല്‍ തന്നെ പൊലീസ് എതിരായിരുന്നു. പിന്നീടാണ് കസ്റ്റഡിയില്‍ എടുത്തത്. എതിര്‍ക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന സമീപനമാണ് സേലത്ത് ഇപ്പോഴും നടക്കുന്നത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ പാലിയ്ക്കേണ്ട നടപടിക്രമങ്ങളൊന്നും തന്നെ ഇവിടെ, പാലിച്ചിട്ടില്ല. കര്‍ഷകരുടെ അറിവോ സമ്മതമോ കൂടാതെയാണ് പലയിടത്തും ഏറ്റെടുക്കല്‍ നടക്കുന്നതെന്നും യോഗേന്ദ്ര യാദവ് കുറ്റപ്പെടുത്തി.

TAGS :

Next Story