Quantcast

‘ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍’; ബി.ജെപിയെ ട്രോളി ദിവ്യ സ്പന്ദന 

ഇന്ധന വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ ട്വിറ്റര്‍ പ്രചാരണങ്ങളെ സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ട്രോളുകയാണ്.  

MediaOne Logo

Web Desk

  • Published:

    12 Sept 2018 5:06 PM IST

‘ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍’; ബി.ജെപിയെ ട്രോളി ദിവ്യ സ്പന്ദന 
X

അടിക്കടി വര്‍ധിക്കുന്ന ഇന്ധന വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ ട്വിറ്റര്‍ പ്രചാരണങ്ങളെ സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ട്രോളുകയാണ്. യു.പി.എ കാലത്തെയും മോദി ഭരണത്തിലെയും ഇന്ധന വില താരതമ്യം ചെയ്തു കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തിറക്കിയ ട്വീറ്റാണ് വ്യാപക ട്രോളുകള്‍ക്കിടയാക്കുന്നത്. ഇതിലേക്കാണ് മുന്‍ എം.പിയും കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവിയുമായ നടി ദിവ്യ സ്പന്ദനയും എത്തുന്നത്.

ലോകത്തെ മാറ്റിമറിച്ച സമവാക്യങ്ങള്‍ക്കൊപ്പം’ എന്ന തലക്കെട്ടില്‍ പെെതഗോറസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് ദിവ്യയുടെ ട്വീറ്റ് ചെയ്തിരിക്കുന്നത്. പെെതഗോറസിന്‍റെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെയും ന്യൂട്ടന്‍റെയും സിദ്ധാന്തങ്ങള്‍ക്കൊപ്പം ഇന്ധന വില വര്‍ധന ന്യായീകരിച്ചു കൊണ്ട് ബി.ജെ.പി പുറത്തു വിട്ട ബാര്‍ ഡയഗ്രവുമാണ് ട്രോളിനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പെട്രോൾ-ഡീസൽ വില വർധനയ്ക്കു പിന്നിലെ യാഥാർത്ഥ്യം എന്ന തലക്കെട്ടോടെയായിരുന്നു ബി.ജെ.പിയുടെ ട്വീറ്റ്. മോദി ഭരണകാലത്ത് പെട്രോള്‍ വില 13 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് ബി.ജെ.പി ട്വീറ്റിലൂടെ അവകാശപ്പെട്ടിരുന്നു. നേരത്തേ 42 ഉം 83.7 ശതമാനവും ഉള്ള വർധന 2018ൽ 28% മാത്രമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ കണ്ടെത്തൽ‌.

ये भी पà¥�ें- ഇന്ധന വില വർധനവിനൊരു കിടിലൻ ന്യായീകരണം, ബി.ജെ.പി വക

TAGS :

Next Story