Quantcast

ബി.ജെ.പി എം.പിയുടെ കാല്‍ കഴുകി അഴുക്കുവെള്ളം കുടിച്ച് അനുയായി 

വീഡിയോയില്‍ പവാന്‍ എന്നയാള്‍ നിഷികാന്തിന്റെ കാല്‍ കഴുകിയ അഴുക്കുവെള്ളം കുടിക്കുന്നതായി കാണാം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ഈ വീഡിയോ എം.പി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

MediaOne Logo

Web Desk

  • Published:

    17 Sep 2018 11:02 AM GMT

ബി.ജെ.പി എം.പിയുടെ കാല്‍ കഴുകി അഴുക്കുവെള്ളം കുടിച്ച് അനുയായി 
X

തന്റെ കാല്‍ കഴുകിയ വെള്ളം അനുയായി കുടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വിവാദത്തിലായിരിക്കുകയാണ് ജാര്‍ഖണ്ഡിലെ ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ. ജാര്‍ഖണ്ഡിലെ ഗോഢയില്‍ നിന്നുള്ള എം.പിയാണ് നിഷികാന്ത്. എം.പി സ്വന്തം മണ്ഡലത്തിലെ ഗ്രാമമായ ഖന്‍വാര സന്ദര്‍ശിക്കുന്നതിനിടെ നടന്ന ഒരു പൊതുപരിപാടിക്കിടയിലാണ് സംഭവം.

കണ്ടുനിന്നവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോയിലാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍ പവാന്‍ എന്നയാള്‍ നിഷികാന്തിന്റെ കാല്‍ കഴുകിയ അഴുക്കുവെള്ളം കുടിക്കുന്നതായി കാണാം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന ഈ വീഡിയോ എം.പി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ നീക്കം ചെയ്തു.

TAGS :

Next Story