Quantcast

റാഫേൽ ഇടപാട്; കോൺഗ്രസ് പ്രതിനിധി സംഘം സി.എ.ജിയെ കണ്ടു

റാഫേൽ ഇടപാടിൽ ഭരണഘടനസ്ഥാപനമായ സി.എ.ജിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.

MediaOne Logo

Web Desk

  • Published:

    19 Sept 2018 5:42 PM IST

റാഫേൽ ഇടപാട്; കോൺഗ്രസ് പ്രതിനിധി സംഘം സി.എ.ജിയെ കണ്ടു
X

റാഫേൽ ഇടപാട് ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലിനെ കണ്ടു.

36 റാഫേൽ യുദ്ധവിമാനങ്ങൾ വന്‍ വിലയ്ക്ക് വാങ്ങാൻ തീരുമാനിച്ചതിലൂടെ നാല്‍പ്പത്തൊന്നായിരം കോടിയുടെ നഷ്ടം രാജ്യത്തിന് ഉണ്ടായെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ഇടപാടിൽ ഭരണഘടനപരമായ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഓഡിറ്റിംഗ് നടത്തുമെന്ന് സി.എ.ജി ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു.

റാഫേൽ ഇടപാടിൽ ഭരണഘടനസ്ഥാപനമായ സി.എ.ജിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ജയറാം രമേഷ്, രൻഡീപ് സിങ് സുർജെവാല, ആനന്ദ് ശർമ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കൂടിക്കാഴ്ച. 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ വൻ ക്രമക്കേടുണ്ട്. യു.പി.എ സർക്കാരിന്റെ കാലത്ത് ഒരു വിമാനത്തിന് 570 കോടി ആയിരുന്നു കരാർ. എൻ.ഡി.എ അത് 1670 കോടിയായി ഉയർത്തി. ഇതിലൂടെ ഖജനാവിന് 41,000കോടിയുടെ നഷ്ടമുണ്ടായെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച രേഖകളും കൈമാറി. ഇടപാട് പരിശോധിച്ചു വിശദമായ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കുമെന്ന് സി.എ.ജി ഉറപ്പു നൽകിയതായി കൂടികാഴ്ചക്ക് ശേഷം നേതാക്കൾ പ്രതികരിച്ചു.

ഇടപാട് സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് പാർട്ടി ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. ലോക്സഭ തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ വിഷയം സജീവമായി നിലനിർത്താനാണ് കോണ്ഗ്രസ് തീരുമാനം.

TAGS :

Next Story