Quantcast

യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം; വിമാനം തിരിച്ചിറക്കി

വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നത്. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ മറന്നതാണ് കാരണം.

MediaOne Logo

Web Desk

  • Published:

    20 Sep 2018 6:08 AM GMT

യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം; വിമാനം തിരിച്ചിറക്കി
X

യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതിനെ തുടര്‍ന്ന് മുംബൈ-ജയ്പൂര്‍ ജെറ്റ് എയര്‍വേഴ്സ് തിരിച്ചിറക്കി, 166 യാത്രക്കാരുമായി ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 ആണ് വിമാന ജീവനക്കാരുടെ അശ്രദ്ധമൂലം തിരിച്ചിറക്കേണ്ടിവന്നത്. വിമാനത്തിനുള്ളിലെ മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നത്. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ മറന്നതാണ് ഇതിന് കാരണം.

വിമാനത്തിലുണ്ടായിരുന്ന 30 പേര്‍ക്ക് ഈ അവസ്ഥയുണ്ടായി. നിരവധിപ്പേര്‍ക്ക് തലവേദനയും അനുഭവപ്പെട്ടു. മർദം താണതിനെത്തുടർന്ന് ഓക്സിജൻ മാസ്ക്കുകൾ പുറത്തുവരികയും ചെയ്തു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി.

തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തന്നെ തിരിച്ചു വിടുകയായിരുന്നു. യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ വെച്ചുതന്നെ ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കൃത്യവിലോപം കാട്ടിയ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

TAGS :

Next Story