Quantcast

നവ വധുവിനെ തന്ത്രിയും ഭർത്താവിന്റെ സുഹൃത്തുക്കളും ക്രൂര ബലാത്സംഗത്തിനിരയാക്കി   

MediaOne Logo

Web Desk

  • Published:

    29 Sept 2018 6:20 PM IST

നവ വധുവിനെ തന്ത്രിയും ഭർത്താവിന്റെ സുഹൃത്തുക്കളും ക്രൂര ബലാത്സംഗത്തിനിരയാക്കി   
X

ഹരിയാനയിൽ നവ വധുവിനെ തന്ത്രിയും ഭർത്താവിന്റെ സുഹൃത്തുക്കളും ചേർന്ന് ക്രൂര ബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ യമുന നഗർ ഗ്രാമത്തിലാണ് രാജ്യം നടുക്കിയ സംഭവം അരങ്ങേറിയത്.

കല്യാണത്തിന് ശേഷം തിരിച്ച് വീട്ടിലെത്തിയ യുവതി മാനസിക അസ്വസ്ഥം പ്രകടിപ്പിച്ചത് കണ്ടപ്പോൾ കാര്യമനേഷിച്ച പിതാവിനോടാണ് സംഭവിച്ച നടുക്കുന്ന കാര്യം യുവതി തുറന്ന് പറഞ്ഞത്. വിവാഹം കഴിഞ്ഞയുടനെ തന്നെ വീട്ടിൽ മന്ത്രവാദവുമായി ഒരു തന്ത്രി വരികയും ശേഷം അദ്ദേഹം നൽകിയ മയക്ക് മരുന്ന് കാരണം പിന്നീട് തളർന്നു പോയെന്നും യുവതി പറയുന്നു. അതിന് ശേഷമാണ് ഭർത്താവിന്റെ ജേഷ്ടനും സഹോദര ഭാര്യയുടെ ഭർത്താവും പീഡിപ്പിച്ചത്. മൂന്ന് ദിവസത്തോളം തന്ത്രി യുവതിയെ പീഡിപ്പിച്ചതായും പിതാവ് പോലീസിനോട് പറഞ്ഞു. നിരവധി തവണ താൻ പീഡനത്തിനരയായിട്ടുണ്ടെന്നും യുവതി പറഞ്ഞു.

സംഭവത്തിൽ ഭർത്യ മാതാവിനും സഹോദര ഭാര്യമാർക്കുമെതിരെ ഗൂഢാലോചനക്ക് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് പിതാവ്.

സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി യുവതിയുടെ വസ്ത്രങ്ങളെല്ലാം കത്തിച്ച് കളഞ്ഞതായും പിതാവ് പോലീസിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് ഫയൽ ചെയ്തിട്ടുണ്ട്. യമുന നഗർ പോലീസിനാണ് തുടർ അന്വേഷണത്തിനുള്ള ചുമതല.

TAGS :

Next Story