Quantcast

അതിര്‍ത്തി കടന്നുള്ള ആക്രമണം വീണ്ടും ഉണ്ടാകുമെന്ന് രാജ്‌നാഥ് സിംങിന്റെ മുന്നറിയിപ്പ് 

ബി.എസ്.എഫ് ജവാന്‍ നരേന്ദ്ര സിങ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രസ്താവന

MediaOne Logo

Web Desk

  • Published:

    29 Sept 2018 1:17 PM IST

അതിര്‍ത്തി കടന്നുള്ള ആക്രമണം വീണ്ടും ഉണ്ടാകുമെന്ന് രാജ്‌നാഥ് സിംങിന്റെ മുന്നറിയിപ്പ് 
X

അതിര്‍ത്തി കടന്നുള്ള ആക്രമണം വീണ്ടും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ബി.എസ്.എഫ് ജവാന്‍ നരേന്ദ്ര സിങ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രസ്താവന. മിന്നലാക്രമണത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ 53 സ്ഥലങ്ങളിലാണ് സര്‍ക്കാര്‍ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ മിന്നാലക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസമാണ് വീണ്ടും അതിര്‍ത്തി കടന്നുള്ള ആക്രമണം നടക്കുമെന്ന സൂചന രാജ്‌നാഥ് സിങ് നല്‍കുന്നത്. കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് വലിയ ഒരു സംഭവം ഉണ്ടായി, ഭാവിയില്‍ എന്ത് ഉണ്ടാകുമെന്ന് നിങ്ങള്‍ കാണുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം സാംബജില്ലയില്‍ ബി.എസ്.എഫ് ജവാന്‍ നരേന്ദ്രസിങ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം എന്നതാണ് ശ്രദ്ധേയം.

പാകിസ്ഥാന്‍ ഇന്ത്യയുടെ അയല്‍രാജ്യമാണ് അതിനാല്‍ ഇന്ത്യന്‍ സൈന്യം ആദ്യം പ്രകോപനം സൃഷ്ടിക്കരുതെന്ന് സൈന്യത്തോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ് ആക്രമണം ആരംഭിക്കുന്നതെങ്കില്‍ തിരകളുടെ എണ്ണം നോക്കാതെ തിരിച്ചടിക്കണമെന്നും രാജ്‌നാഥ് ഉത്തര്‍പ്രദേശില്‍ പറഞ്ഞു. രാജ്യത്തെ 53 സ്ഥലങ്ങളിലായാണ് മിന്നാലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജോദ്പൂര്‍ മിലിറ്ററി സ്‌റ്റേഷനില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ചു. കൊണാര്‍ക്ക് യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുകയും ചെയ്തു.

TAGS :

Next Story