അഭിലാഷ് ടോമിയെ ഇന്ത്യന്‍ യുദ്ധകപ്പലായ ഐഎന്‍എസ് സത്പുരയില്‍ എത്തിച്ചു
കാലാവസ്ഥ അനുകൂലമായാല്‍ പത്ത് ദിവസം കൊണ്ട് അഭിലാഷിനെയും കൊണ്ട് സത്പുര ഇന്ത്യയില്‍ എത്തും.

ഗോള്‍ഡണ്‍ ഗ്ലോബ് റേസിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ത്യന്‍ യുദ്ധകപ്പലായ ഐ.എന്‍.എസ് സത്പുരയില്‍ എത്തിച്ചു. ഹെലികോപ്‍ടര്‍ മാര്‍ഗമാണ് ആംസറ്റര്‍ഡാം ദ്വീപില്‍ നിന്ന് അഭിലാഷിനെ കപ്പലില്‍ എത്തിച്ചത്. പത്ത്ദിവസത്തിനുള്ളില്‍ ഐഎന്‍എസ് സത്പുര ഇന്ത്യയില്‍ എത്തും.
പരിശോധനകളില്‍ അഭിലാഷിന്റെ ഇപ്പോഴത്തെ പരിക്ക് അപകടരമല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കപ്പല്‍ എത്തയപ്പോള്‍ തന്നെ അഭിലാഷിനെ ഐ.എന്‍.എസ് സത്പുരയിലേക്ക് എത്തിക്കുകയായിരുന്നു. ഹെലികോപ്ടര്‍ മാര്‍ഗമാണ് ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് അഭിലാഷിനെ കപ്പലിലേക്ക് എത്തിച്ചത്. നിലവില്‍ അഭിലാഷിന്റെ പായ്‍വഞ്ചിയുള്ളിടത്തേക്ക് പോയ ശേഷമേ സത്പുര ഇന്ത്യയിലേക്ക് തിരിക്കൂ. മരുന്നുകളും, സത്രങ്ങളും യന്ത്രങ്ങളും ഉള്‍പ്പെടെ അഭിലാഷ് ഉപയോഗിക്കുന്നതെല്ലാം പായ് വഞ്ചിയില്‍ ഉള്ളതിനാല‍് അത് എടുക്കുകയാണ് ഉദ്ദേശം. കാലാവസ്ഥ അനുകൂലമായാല്‍ പത്ത് ദിവസം കൊണ്ട് അഭിലാഷിനെയും കൊണ്ട് സത്പുര ഇന്ത്യയില്‍ എത്തും.
നേരത്തെ മൌറീഷ്യസില്‍ ചികിത്സ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇന്ത്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്നാണ് ഇപ്പോഴത്തെ നാവികസേനയുടെ തീരുമാനം. ഇന്ത്യയില്‍ എവിടെ ചികിത്സ നല്‍കണമെന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. അതേസമയം. പരിക്ക് പറ്റിയ സഹമത്സാര്‍ത്ഥിയായ ഗ്രീഗോര്‍ മക്ഗൂനഗന്‍ ആസ്ത്രേലിയന്‍ കപ്പലായ ഐ.എന്‍.എസ് ബല്ലാരതിലാണിപ്പോള്‍.
Adjust Story Font
16

