എ.ടി.എം വഴി പിന്‍വലിക്കാവുന്ന തുക പകുതിയാക്കി കുറച്ചു
ഒക്ടോബർ 31 മുതലാണ് പ്രാബല്യത്തിൽ വരിക. ഇതുവരെ പിൻവലിക്കാനാകുന്ന പരമാവധി തുക 40,000 രൂപയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ എ.ടി.എമ്മിൽ നിന്ന് ഒരു ദിവസം പിൻവലിക്കാനാകുന്ന തുക 20,000 രൂപയാക്കി കുറച്ചു. ഒക്ടോബർ 31 മുതലാണ് പ്രാബല്യത്തിൽ വരിക. ഇതുവരെ പിൻവലിക്കാനാകുന്ന പരമാവധി തുക 40,000 രൂപയായിരുന്നു.
42 കോടി ഉപയോക്താക്കളെയാണ് പുതിയ മാറ്റം ബാധിക്കുക. ക്ലാസിക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയാണ് കുറച്ചത്. എ.ടി.എം. തട്ടിപ്പുകൾ സംബന്ധിച്ചുള്ള പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ട്.
എ.ടി.എം വഴി ഉപയോക്താക്കളില്‍ ഭൂരിപക്ഷവും പിന്‍വലിക്കുന്നത് ചെറിയ തുകയാണെന്നും അതിനാല്‍ 20000 എന്ന പരിധി പര്യാപ്തമാണെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടർ പി.കെ ഗുപ്ത പറഞ്ഞു.
Next Story
Adjust Story Font
16