റഫാലില്‍ അംബാനിയെ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധിത വ്യവസ്ഥയെന്ന് വെളിപ്പെടുത്തല്‍
വെളിപ്പെടുത്തലുകളെ കുറിച്ച് ‘ദസോൾട്ട് ഏവിയേഷന്‍സ്’ ഇതുവരെയും പ്രതികരിച്ചിട്ടില്ല

കേന്ദ്ര സർക്കാറിനെ പിടിച്ചു കുലുക്കിയ റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രം. കരാർ പ്രകാരം അനിൽ അംബാനിയുടെ റിലയൻസിനെ നിർബന്ധ പങ്കാളിയാക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നതായി ഫ്രഞ്ച് മാധ്യമമായ ‘മീഡിയാപാറ്റ്’ ആണ് വെളിപ്പെടുത്തിയത്.
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടുതലേന്നാണ് പ്രതിപക്ഷ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന വെളിപ്പെടുത്തല്‍. 'കരാര്‍ നടപ്പാകണമെങ്കില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ പരിഗണിച്ചേ തീരൂ എന്ന് ദസോ ഏവിയേഷന്‍ കണക്കാക്കിയതിന്റെ രേഖ തങ്ങളുടെ വശമുണ്ടെന്ന് 'മീഡിയ പാര്‍ട്ട്?' അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ വിപണി പിടിക്കാനുള്ള വഴിയായതിനാല്‍ ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനി നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
റഫാല്‍ ഇടപാടിലെ സഹപങ്കാളിയായ ‘ദസോൾട്ട് ഏവിയേഷന്‍സി’ന്റെ 2017 മെയ് പതിനൊന്നാം തീയതി പുറത്തു വന്ന രേഖകൾ പ്രകാരം, 59,000 കോടി രൂപയുടെ കരാർ ലഭിക്കുന്നതിന് പങ്കാളിയായി റിലയൻസിനെ അംഗീകരിക്കണമെന്ന് പറയുന്നതായാണ് വിവരം.
എന്നാൽ വെളിപ്പെടുത്തലുകളെ കുറച്ച് ദസോൾട്ട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2016ലാണ് ഫ്രഞ്ച് കമ്പനിയില്‍നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപക്ക് വാങ്ങാന്‍ ഇന്ത്യ കരാറിലെത്തുന്നത്. അമിതവില നല്‍കിയാണ് കരാറെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നു.
Adjust Story Font
16

