Quantcast

ചികിത്സിക്കാന്‍ സവര്‍ണനായ ഡോക്ടര്‍ തന്നെ വേണം, പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടര്‍ക്ക് മര്‍ദനം

ഡോക്ടര്‍ രാത്രെയുടെ നേതൃത്വത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങവേ ബന്ധുക്കള്‍ ഡോക്ടറുടെ ജാതി ചോദിച്ചു

MediaOne Logo

Web Desk

  • Published:

    14 Oct 2018 4:50 PM GMT

ചികിത്സിക്കാന്‍ സവര്‍ണനായ ഡോക്ടര്‍ തന്നെ വേണം, പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടര്‍ക്ക് മര്‍ദനം
X

മേല്‍ജാതിക്കാരനായ ഡോക്ടര്‍ ചികിത്സിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടറെ മര്‍ദിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.

സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളജില്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീകള്‍ക്കൊപ്പം വന്ന ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയത്. ഡോക്ടര്‍ ഗീതേഷ് രാത്രെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഡോക്ടര്‍ രാത്രെയുടെ നേതൃത്വത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനൊരുങ്ങവേ ബന്ധുക്കള്‍ ഡോക്ടറുടെ ജാതി ചോദിച്ചു. താന്‍ പട്ടികവര്‍ഗ വിഭാഗക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഈ ഡോക്ടര്‍ ചികിത്സിക്കേണ്ടെന്നും മേല്‍ജാതിക്കാരന്‍ വരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് തര്‍ക്കത്തിനിടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചു. പരിക്കേറ്റവരെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ പരാതി പ്രകാരം പട്ടികജാതി, പട്ടിവര്‍ഗ പീഡന നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തു.

TAGS :

Next Story