യുവതിയുമായി ബന്ധമെന്ന് ആരോപണം; മനംനൊന്ത് സന്യാസി ജനനേന്ദ്രിയം മുറിച്ചു
ഉത്തര്‍ പ്രദേശിലെ ബാമ്നയില്‍ മദനി ബാബ എന്ന സന്യാസിയാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ചത്.

യുവതിയുമായി പ്രണയത്തിലാണെന്ന ആരോപണത്തില്‍ മനംനൊന്ത് സന്യാസി ജനനേന്ദ്രിയം സ്വയം മുറിച്ചു. ഉത്തര്‍ പ്രദേശിലെ ബാമ്നയില്‍ മദനി ബാബ എന്ന സന്യാസിയാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്യാസി ചികിത്സയിലാണ്.
28കാരനായ സന്യാസിയും അയല്‍വാസിയായ യുവതിയും പ്രണയത്തിലാണെന്നാണ് നാട്ടില്‍ പ്രചരിച്ചത്. പ്രദേശത്ത് ആശ്രമം സ്ഥാപിക്കുന്നതിനെയും നാട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് മനോവിഷമത്തിലായ സന്യാസി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.
ആരോപണം സല്‍പേര് നഷ്ടപ്പെടുത്തി എന്നതാണ് മനോവിഷമത്തിന് കാരണം. സ്വന്തം ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പൊലീസ് സന്യാസിക്കെതിരെ കേസെടുത്തു.
Next Story
Adjust Story Font
16

