Quantcast

രാമക്ഷേത്രത്തിനായി പാര്‍ലമെന്റില്‍ പ്രെെവറ്റ് ബില്‍ കൊണ്ട് വരുമെന്ന് ബി.ജെ.പി എം.പി

സുപ്രീകോടതിക്ക് ഇത് കേവലം ഒരു കേസ് മാത്രമായിരിക്കും. എന്നാൽ ഹിന്ദുവിന് അങ്ങനെയല്ലെന്നും സിൻഹ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    1 Nov 2018 7:29 AM GMT

രാമക്ഷേത്രത്തിനായി പാര്‍ലമെന്റില്‍ പ്രെെവറ്റ് ബില്‍ കൊണ്ട് വരുമെന്ന് ബി.ജെ.പി എം.പി
X

തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും അയോധ്യ രാമ ജന്മഭൂമി വിഷയം കത്തിക്കാൻ ബി.ജെ.പി. അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് സ്വകാര്യ ബില്ല് കൊണ്ട് വരുമെന്നാണ് ബി.ജെ.പി എം.പി രാകേഷ് സിന്‍ഹ പറഞ്ഞത്.

പൊതുതെരഞ്ഞെടുപ്പിന് മുൻപ് സുപ്രിംകോടതി വിധിയുണ്ടാവില്ല എന്ന് ഉറപ്പായതോടെയാണ് ബി.ജെ.പി പുതിയ നീക്കവുകമായി എത്തിയിരിക്കുന്നത്. ഡിസംബറില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് രാകേഷ് സിൻഹ അറിയിച്ചത്.

ആർട്ടിക്കിൾ 377ലും, ജെല്ലിക്കെട്ടിലുമെല്ലാം താമസമേതുമില്ലാതെ തന്നെ കോടതി വിധി പറഞ്ഞു. എന്നാൽ അയോധ്യയിൽ മാത്രം എന്താണിത്ര കാല താമസം എന്നറിയില്ല. സുപ്രീകോടതിക്ക് ഇത് കേവലം ഒരു കേസ് മാത്രമായിരിക്കും. എന്നാൽ ഹിന്ദുവിന് അങ്ങനെയല്ലെന്നും സിൻഹ പറഞ്ഞു.

താൻ കൊണ്ട് വരുന്ന പ്രെെവറ്റ് ബില്ലിനെ പിന്തുണക്കാൻ രാഹുൽ
ഗാന്ധിയും, യെച്ചൂരിയും, ലാലു പ്രസാദ് യാദവും തയ്യാറാകുമോ എന്നും സിൻഹ ചോദിച്ചു.

TAGS :

Next Story