Quantcast

ശിവരാജ് സിങ് ചൌഹാന്‍റെ ഭാര്യാ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശില്‍ 177 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഞ്ജയ് സിങിന്‍റെ കോണ്‍ഗ്രസ് പ്രവേശം.

MediaOne Logo

Web Desk

  • Published:

    3 Nov 2018 3:34 PM IST

ശിവരാജ് സിങ് ചൌഹാന്‍റെ ഭാര്യാ സഹോദരന്‍  കോണ്‍ഗ്രസില്‍ ചേര്‍ന്നു
X

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍റെ ഭാര്യാ സഹോദരന്‍ സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മധ്യപ്രദേശില്‍ 177 അംഗ സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഞ്ജയ് സിങിന്‍റെ കോണ്‍ഗ്രസ് പ്രവേശം. മധ്യപ്രദേശിന് ശിവരാജ് ചൌഹാനെയല്ല കമല്‍ നാഥിനെയാണ് ആവശ്യമെന്ന് സഞ്ജയ് സിങ് പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും പി.സി.സി അധ്യക്ഷനുമായ കമൽനാഥ്, തെരഞ്ഞെടുപ്പ് പ്രചാരണ സമിതി തലവൻ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിംങിന്റെ കോൺഗ്രസ് പ്രവേശം.

TAGS :

Next Story