Quantcast

വീടില്ലാത്ത ദമ്പതികള്‍ ഒരു വര്‍ഷം താമസിച്ചത് ബന്ധുവിന്റെ കുളിമുറിയില്‍

MediaOne Logo

Web Desk

  • Published:

    4 Nov 2018 6:58 AM GMT

വീടില്ലാത്ത ദമ്പതികള്‍ ഒരു വര്‍ഷം താമസിച്ചത് ബന്ധുവിന്റെ കുളിമുറിയില്‍
X

വീടില്ലാത്ത കർണാടകം ദമ്പതികള്‍ ഒരു വര്‍ഷം താമസിച്ചത് ബന്ധുവിന്റെ കുളി മുറിയില്‍. കർണാടകയിലെ കടപ്പലക്കരെ ഗ്രാമത്തിലെ പവഗട താലൂക്കിൽ താമസിക്കുന്ന 55 വയസ്സ് പ്രായമുള്ള ഒബലപ്പയും ഭാര്യ ലക്ഷ്മി നരസമ്മയുമാണ് സർക്കാർ ഫണ്ട് ലഭിക്കുന്നതിനുള്ള കാല താമസം മൂലം കുളിമുറി വീടാക്കി ഉപയോഗിക്കേണ്ട ദുര്യോഗമുണ്ടായത്.

ഒരു വർഷം മുൻപാണ് കൊടഗുഡ്ഡ ഗ്രാമ പഞ്ചായത്തിൽ നിന്നും ബി.ആർ അംബേദ്ക്കർ നിവാസ് യോജന പ്രകാരം ദമ്പതികൾക്ക് വീട് അനുവദിച്ച് അറിയിപ്പ് ലഭിക്കുന്നത്. പുതിയ വീട് സ്ഥാപിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന നിലം പൊത്താറായ വീട് പൊളിച്ച് കളയാൻ പഞ്ചായത്ത് ആവശ്യപ്പെടുകയായിരുന്നു. വീട് പൊളിച്ചതോടെ ജീവിക്കാൻ വഴിയില്ലാത്ത ദമ്പതികൾ അടുത്ത് തന്നെ താമസിക്കുന്ന ബന്ധുവിന്റെ കുളി മുറിയിൽ കഴിയാൻ നിർബന്ധിതരാവുകയായിരുന്നു.

വീടിന്റെ തറ സ്ഥാപിക്കാനാവശ്യമായ സഹായം കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നുമാണ് ദമ്പതികൾ സ്വരൂപിച്ചത്. തറ പൂർത്തിയായതോടെ ഉദ്യോഗസ്ഥർ പരിശോധിക്കുകയും തുടർ ജോലികൾ തുടരാൻ ജനുവരിയിൽ ഉത്തരവിടുകയും ചെയ്തു. 1 64 ലക്ഷം രൂപ തുടർ ജോലികൾക്ക് വേണ്ടി പിന്നീട് ഇവർക്ക് അനുവദിക്കുകയും ചെയ്തു. മൂന്ന് ഇൻസ്റ്റാൾമെന്റുകളിലായി പണം നൽകുമെന്ന് വാഗ്ദാനം ചെയ്ത സർക്കാർ ഉദ്യോഗസ്ഥർ പക്ഷെ ഇത് വരെ ഒരു രൂപ പോലും തന്നില്ലെന്ന് ദമ്പതികൾ പറയുന്നു.

ഗ്രാമ പഞ്ചായത്തിലേക്കും പാവഗട താലൂക്ക് ഓഫിലേക്കും ഇത് സംബന്ധിച്ച് അന്വേഷിച്ച് പോയെന്നും ഒരു നടപടിയും പ്രശ്‌നത്തിലുണ്ടായില്ലെന്നും പറയുന്നു.

‘4 *4 കുളിമുറിയിലേത് നരക തുല്യമായിരുന്നു, ഞാൻ രോഗിയാണ്, എനിക്ക് ശരിയായ രീതിയിൽ ഉറങ്ങാൻ സാധിക്കില്ല';. ഒബലപ്പ ദി ഹിന്ദുവിനോട് പറഞ്ഞു.

രോഗിയായ ഭർത്താവിനെ പരിചരിക്കാൻ കഷ്ടപ്പെടുന്ന ഒബലപ്പയുടെ ഭാര്യ ലക്ഷ്മി നരസമ്മ കർഷക തൊഴിലാളിയാണ്. ജോലിയില്ലാത്ത സമയത്ത് മകനെ ആശ്രയിക്കലാണെന്ന് ലക്ഷ്മി സരസമ്മ പറയുന്നു. ലക്ഷ്മി സരസമ്മയുടെ മകൻ ബെംഗളൂരുവിൽ വിൽപ്പനക്കാരനാണ്.

ഉദ്യോഗസ്ഥർ ദമ്പതികളെ ശനിയാഴ്ച സന്ദർശിക്കുകയും ഇവരുടെ അവസ്ഥയിൽ ഒരു മാറ്റവുമില്ലെന്ന് കണ്ട് ബോധ്യപ്പെടുകയും ചെയ്തു. ഇപ്പോഴും ഭവനരഹിതരായി തുടരുന്ന ദമ്പതികൾ ഇപ്പോൾ ബന്ധുവിന്റെ വീടിന്റെ മുൻവശത്ത് താമസിക്കുകയാണ്. ഒരു വർഷം കുളിമുറിയിൽ താമസിക്കാൻ സൗകര്യമൊരുക്കിയ ബന്ധുവിനെ ഉദ്യോഗസ്ഥർ വന്ന് നോട്ടീസ് നൽകുമെന്ന് ഭീഷണിപെടുത്തിയതായും പരാതിയുണ്ട്. ഉദ്യോഗസ്ഥർ വന്ന് കുളി മുറി അടച്ച് പൂട്ടിയിരിക്കുകയാണ് ഇപ്പോൾ.

TAGS :

Next Story