Quantcast

സി.ബി.ഐക്ക് അനുമതി നിഷേധിച്ചു; ആന്ധ്ര-ബംഗാള്‍ സര്‍ക്കാരുകളും കേന്ദ്രവും തുറന്ന പോരിലേക്ക് 

MediaOne Logo

Web Desk

  • Published:

    17 Nov 2018 3:44 PM GMT

സി.ബി.ഐക്ക് അനുമതി നിഷേധിച്ചു; ആന്ധ്ര-ബംഗാള്‍ സര്‍ക്കാരുകളും കേന്ദ്രവും തുറന്ന പോരിലേക്ക് 
X

സി.ബി.ഐക്ക് അനുമതി നിഷേധിച്ചതിനെ ചൊല്ലി ആന്ധ്ര-ബംഗാള്‍ സര്‍ക്കാരുകളും കേന്ദ്രവും തമ്മിലുള്ള പോര് രൂക്ഷമായി. അഴിമതി പിടിക്കപ്പെടുമെന്ന് കരുതുന്നവരാണ് സി.ബി.ഐയെ തടയുന്നതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു .അതിനിടെ സി.ബി.ഐക്ക് അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ പഞ്ചാബ് സര്‍ക്കാര്‍ നിഷേധിച്ചു

തെലുഗുദേശം പാര്‍ട്ടി സര്‍ക്കാരിനെയും നേതാക്കളെയും വേട്ടയാടാന്‍ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനത്ത് പ്രവേശന അനുമതി നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിന്‍റെ നടപടിയെ പിന്തുണച്ച മമതാ ബാനര്‍ജി ബംഗാളിലും സി.ബി.ഐക്കുള്ള അനുമതി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. സി.ബി.ഐക്കെതിരായ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും പലതും ഒളിക്കാനുള്ളവരാണ് സി.ബി.ഐയെ തടയുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പക്ഷം.

ആന്ധ്രയുടെ വഴിയെ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും സി.ബി.ഐക്കുള്ള അനുമതി റദ്ദാക്കിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story