Quantcast

കല്‍ബുര്‍ഗി വധം: കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം 

രണ്ട് ആഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിർദേശിച്ചു

MediaOne Logo

Web Desk

  • Published:

    26 Nov 2018 9:23 PM IST

കല്‍ബുര്‍ഗി വധം: കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം 
X

കന്നഡ സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗി വധക്കേസില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍‌ശനം. അന്വേഷണം ഇഴയുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞു. രണ്ട് ആഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിർദേശിച്ചു. കേസ് ബോംബെ ഹൈക്കോടതിയിലേക്ക്‌ മാറ്റുന്ന കാര്യവും പരിഗണയിലുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവിയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര, കര്‍ണാടക സര്‍ക്കാരുകള്‍ക്കും എന്‍.ഐ.എക്കും കോടതി നോട്ടീസ് അയച്ചു. എന്‍.ഐ.എ ഈ കേസ് അന്വേഷിക്കില്ലെന്നാണ് നേരത്തെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്.

2015 ആഗസ്ത് 30ന് രാവിലെ കല്യാണ്‍ നഗറിലുള്ള വീട്ടിനുള്ളില്‍ വെച്ചാണ് കല്‍ബുര്‍ഗിക്ക് വെടിയേറ്റത്. പൊലീസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാവാത്ത പശ്ചാത്തലത്തിലാണ് കല്‍ബുര്‍ഗിയുടെ ഭാര്യ കോടതിയെ സമീപിച്ചത്.

TAGS :

Next Story