സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു, താന്‍ വഴങ്ങിയില്ലെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ഗ്വാളിയോറില്‍ നവംബര്‍ 24 ന് നടന്ന പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ അത്തരത്തിലായിരുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

ജമ്മുകശ്മീരില്‍ സജ്ജാദ് ലോണിനെ മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നതായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. താന്‍ സത്യസന്ധനായിരുന്നതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയില്ല. ഗ്വാളിയോറില്‍ നവംബര്‍ 24 ന് നടന്ന പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ അത്തരത്തിലായിരുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.

നിയമസഭ പിരിച്ചുവിട്ട നടപടിക്കെതിരായി സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം തുടരവെയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രസ്താവന. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ കേന്ദ്രത്തില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയായി സജ്ജാദ് ലോണിനെ തെരഞ്ഞെടുക്കണമെന്നായിരുന്നു കേന്ദ്ര ആവശ്യം. താന്‍ സത്യസന്ധനായതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനായില്ലെന്നുമായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.
ये à¤à¥€ पà¥�ें- ജമ്മുകശ്മീര്‍ ഗവര്‍ണര്‍ പദവിയിലെത്തിയിട്ട് മൂന്ന് മാസം: ആരാണ് സത്യപാല്‍ മാലിക്
ये à¤à¥€ पà¥�ें- ജമ്മു കശ്‍മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു
പി.ഡി.പി - നാഷ്ണല്‍ കോണ്‍ഫറസ് - കോണ്‍ഗ്രസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരണത്തില്‍ സ്ഥിരതയുണ്ടായിരുന്നില്ലെന്നും ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും നുണ പറയുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സജ്ജാദ് ലോണാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം അവകാശവാദം ഉന്നയിച്ചതെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.
പ്രസ്താവന വിവാദമായതോടെ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. ഗവര്‍ണര്‍ക്ക് ആരുടെയും സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് കവിന്ദര്‍ ഗുപ്തയും പ്രതികരിച്ചു. ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഗവര്‍ണറുടെ പ്രസ്താവനയെന്നായിരുന്നു പ്രതിപക്ഷ പ്രതികരണം.
കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ രൂപീകരണത്തിന് പ്രതിപക്ഷ സഖ്യം അവകാശവാദം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടത്. നിയമസഭ പിരിച്ച് വിടുന്നതിന് മുമ്പായി ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും കൂടിയാലോചന നടത്തിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് ജമ്മുകശ്മീരിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Adjust Story Font
16

