മുസ്‍ലിം വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതായി സമ്മതിച്ച് ഗുജറാത്ത് സര്‍ക്കാര്‍
‘മുസ്‍ലിം’ എന്ന് അടയാളപ്പെടുത്തുന്നതോടെ ആ വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ വിശദാംശങ്ങളും മറ്റൊരു ഡിജിറ്റല്‍ സ്‌പെയ്‌സിലേക്ക് മാറ്റപ്പെടും.

മുസ്ലീം വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടെന്ന് സമ്മതിച്ച് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി. പത്താംക്ലാസ്- പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിച്ചുവരുന്നതെന്നും മന്ത്രി ഭൂപേന്ദ്രസിന്‍ഹ് തുറന്ന് പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഈ വിവരശേഖരണം നടത്തുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തലത്തില്‍ വച്ചുതന്നെയാണ് വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത്.
മുസ്‍ലിം കുട്ടിയാണെങ്കില്‍ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ച് അയക്കാനുള്ള ഫോമില്‍ വീണ്ടും വിവരങ്ങള്‍ നല്‍കണം. ന്യൂനപക്ഷസമുദായത്തില്‍ പെട്ടയാളാണെന്ന് മാര്‍ക്ക് ചെയുന്നതോടെ 'മുസ്‍ലിം' അല്ലെങ്കില്‍ 'മറ്റുള്ളവ' എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ വരും. 'മുസ്‍ലിം' എന്ന് സ്വയം അടയാളപ്പെടുത്തുന്നതോടെ ആ വിദ്യാര്‍ത്ഥിയുടെ മുഴുവന്‍ വിശദാംശങ്ങളും മറ്റൊരു ഡിജിറ്റല്‍ സ്‌പെയ്‌സിലേക്ക് മാറ്റപ്പെടും. ഇത്തരത്തില്‍ 2013 മുതല്‍ സൂക്ഷിക്കുന്ന ഡാറ്റ കൈവശമുണ്ടെന്നും ആരും ഇതുവരെ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി ഭൂപേന്ദ്രസിന്‍ഹ് അറിയിച്ചു.

എന്നാല്‍ എന്തുകൊണ്ടാണ് മുസ്‍ലിം വിദ്യാര്‍ത്ഥികളുടെ മാത്രം വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന ചോദ്യത്തില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. 'വിവരശേഖരണത്തിന്റെ ഭാഗമാണ്' എന്നായിരുന്നു മന്ത്രിയുടെ ഒഴുക്കന്‍ മറുപടി. അതേസമയം മുസ്‍ലിം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരണത്തെ എതിര്‍ക്കാന്‍ മുസ്‍ലിം സമുദായത്തിന് കഴിയുന്നില്ല. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടെന്നും എന്നാല്‍ സര്‍ക്കാരിനോട് ചോദിക്കാനോ പ്രതിഷേധിക്കാനോ തങ്ങള്‍ക്ക് ആവില്ലെന്നും ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആസിഫ് അലി പഠാന്‍ പറഞ്ഞു. 'ഞങ്ങള്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ നടപടി ശരിയല്ലെന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം'- അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുസ്‍ലിം വിദ്യാര്‍ത്ഥികളുടെ വിവരശേഖരണം നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

