അഖ്ലാക്ക് കേസന്വേഷണ ഉദ്യോഗസ്ഥന്‍റെ കൊല സംഘപരിവാര്‍ ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സംഭവത്തില്‍ പോലീസ് ഗൂഢാലോചന സംശയിക്കുന്നതായി സുബോദിന്‍റെ സഹോദരി വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

അഖ്ലാക്ക് വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥന്‍ സുബോധിന്‍റേത് സംഘപരിവാര്‍ ആസൂത്രിതമായി നടത്തിയ കൊലയാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പോലീസ് ഗൂഢാലോചന സംശയിക്കുന്നതായി സുബോദിന്‍റെ സഹോദരി വെളിപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
കല്ലേറ് നടത്തുന്ന ആള്‍ക്കൂട്ടത്തിന് നടവില്‍ സുബോധ് കുമാര്‍ ഒറ്റപ്പെട്ട സാഹചര്യമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രധാന ഘടകം. കൂടെയുണ്ടായിരുന്ന പോലീസുകാരെല്ലാം ഓടി രക്ഷപ്പെടുകായിരുന്നു. വിഷയത്തില്‍ പോലീസ് ഗൂഢാലോചനയുണ്ടെന്ന് സുബോദിന്‍റെ സഹോദരി തന്നെ ആരോപിക്കുന്നു. പശുവിനെ കുറിച്ച് മാത്രമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. ഞങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ പണം വേണ്ടെന്നും സഹോദരി വ്യക്തമാക്കി.
അഖ്ലാക്ക് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ പിതാവിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സുബോദിന്‍റെ മകനും വെളിപ്പെടുത്തി. അഖ്ലാക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടലുകള്‍ ഉത്തര്‍ പ്രദേശില്‍ ഒരു പ്രതിഭാസമാകുമ്പോള്‍ യോഗി ആദിത്യനാഥ് തെലങ്കാനയിലും രാജസ്ഥാനിലും വിഷം തുപ്പി നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആരോപിച്ചു.
കൊലപാതകത്തില്‍ ഇതിനകം അറസ്റ്റിലായവരെല്ലാം സംഘപരിവാറുകാരാണ്. മുഖ്യ പ്രതി യോഗേഷ് രാജ് ബജ്റംഗദള്‍ ജില്ലാ നേതാവ്. 25 പശുക്കളെ കശാപ്പ് ചെയ്തെന്ന് കാട്ടി ബുലന്ദ്ശഹറിലെ പ്രതിഷേധത്തിന് വഴി മരുന്നിട്ടതും പോലീസില്‍ പരാതി നല്‍കിയതും ഇയാളാണ്.
Adjust Story Font
16

