അഗസ്റ്റാ വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയിലെത്തിച്ചു
ഇന്നലെ രാത്രി 11 മണിയോടെ ഡൽഹിയിലെത്തിയ മിഷലിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു.

അഗസ്റ്റാ വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ ഇടനിലക്കാരൻ ക്രിസ്ത്യന്‍ മിഷേലിനെ ദുബൈയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഡൽഹിയിലെത്തിയ മിഷലിനെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. സി.ബി.ഐ ആസ്ഥാനത്ത് വച്ച് ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്തതായാണ് സൂചന. മിഷേലിനെ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് ക്രിസ്ത്യന്‍ മിഷേലിനെ സ്വകാര്യ വിമാനത്തില്‍ ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്. ഇന്നലെ രാത്രി സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിധേയനാക്കിയ മിഷേലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അഗസ്ത വെസ്റ്റ്‍ലാന്‍ഡിന്റെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ അധികൃതര്‍ ഇന്ത്യയില്‍ നിന്ന് വി.വി.ഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇടനിലക്കാരനാക്കിയെന്നാണ് കണ്ടെത്തല്‍. കോണ്‍ഗ്രസ് നേതാക്കളുമായും വ്യോമസേനാ ഉദ്യോഗസ്ഥരുമായും മിഷല്‍ ബന്ധപ്പെട്ടതായും കരാറിനായി 225 കോടി രൂപ കൈകൂലി കൈപറ്റിയതായും എന്‍ ഫോഴ്സ്മെന്റ് ഡരക്ടറേറ്റ് 2016 ല്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്രിസ്ത്യന്‍ മിഷേലിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തതടക്കമുള്ള എല്ലാ നടപടികളും.
ദുബൈയില്‍ കസ്റ്റഡിയിലുണ്ടായിരുന്ന മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ കഴിഞ്ഞ മാസം 19 ന് യു. എ. ഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു. നിലവില്‍ ദുബൈയില്‍ ഒദ്യോഗിക സന്ദശനത്തിലുള്ള വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മിഷേലിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതോടെയാണ് പ്രതിയെ കൈമാറുന്നതിന് കളമൊരുങ്ങിയത്.
Adjust Story Font
16

