Quantcast

കാര്യമായ മാറ്റങ്ങളില്ലാതെ ആര്‍.ബി.ഐ വായ്‍പാനയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്കിലെ നിക്ഷേപത്തിന് ബാങ്കുകള്‍ക്ക് കിട്ടുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ 6.25 ആയും തുടരും.

MediaOne Logo

Web Desk

  • Published:

    5 Dec 2018 12:08 PM GMT

കാര്യമായ മാറ്റങ്ങളില്ലാതെ ആര്‍.ബി.ഐ വായ്‍പാനയം പ്രഖ്യാപിച്ചു
X

മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്താത റിസര്‍വ്ബാങ്ക് വായ്‍പാനയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയുടെ നിരക്കായ റിപ്പോ നിരക്ക് 6.5 ആയി തുടരും.

റിസര്‍വ് ബാങ്കിലെ നിക്ഷേപത്തിന് ബാങ്കുകള്‍ക്ക് കിട്ടുന്ന പലിശ നിരക്കായ റിവേഴ്സ് റിപ്പോ 6.25 ആയും തുടരും. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പണനയ അവലോകന യോഗമാണ് തീരുമാനം കൈക്കെണ്ടത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ ആഴ്‍ച്ച മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ന്നതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നേരിയ ആശ്വാസമേകിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പലിശ നിരക്കുകളില്‍ തല്‍സ്ഥിതി തുടരാന്‍ ആര്‍.ബി.ഐ തീരുമാനിച്ചത്.

TAGS :

Next Story