Quantcast

ബാബരി കേസിലെ വിചാരണ ഇന്നും കോടതിയില്‍ തന്നെ

ഭൂതര്‍ക്ക കേസില്‍ സുപ്രിം കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ പള്ളിയുണ്ടായിരുന്നിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍. 

MediaOne Logo

Web Desk

  • Published:

    6 Dec 2018 1:17 AM GMT

ബാബരി കേസിലെ വിചാരണ ഇന്നും കോടതിയില്‍ തന്നെ
X

ബാബരി മസ്ജിദ് ഭൂമി തര്‍ക്കവും മസ്ജിദ് തകര്‍ത്ത കേസിലെ വിചാരണയും ഇന്നും കോടതിയില്‍ തന്നെ. ഭൂതര്‍ക്ക കേസില്‍ സുപ്രിം കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ പള്ളിയുണ്ടായിരുന്നിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍. ലോക്സഭാ തെരെഞ്ഞെടുപ്പടുത്തതോടെ ഇതിനായുള്ള കോപ്പ് കൂട്ടല്‍ സജീവം.

ബാബരി മസ്ജിദിന്റെ താഴികകുടങ്ങളില്‍ കര്‍സേവ നടന്നിട്ട് വര്‍ഷം 26 പിന്നിട്ടു. അതിനും 4 പതിറ്റാണ്ട് മുന്‍പേ 1961 -ല്‍ തുടങ്ങിയതാണ് ബബരി-രാമജന്മഭൂമി തര്‍ക്കം. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ് മിന്നിനുമായി 2011 ല്‍അലഹബാദ് ഹൈക്കോടതി വിഭജിച്ച് നല്‍കി. ആ വിധിക്കെതിരായ അപ്പീലുകള്‍ ഇന്നും സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്നു. ജനുവരിയില്‍ ഈ കേസ് പരഗണിച്ച് അന്തിമവാദത്തിനായി മാറ്റി വെക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് ആസന്നമായതോടെ അയോധ്യ വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുന്നതാണ് കാഴ്ച. കോടതി വിധിക്ക് കാത്ത് നില്‍ക്കാതെ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെടുന്നു.

അയോധ്യയിലും ഡല്‍ഹിയടക്കമുള്ള നഗരണങ്ങളിലുമായി ഇതിനകം റാലികളും രഥയാത്രകളും സമ്മേളനങ്ങളും നടന്നു. ഡല്‍ഹിയിലെ ആര്‍.എസ്.എസ് രഥയാത്രക്ക് 9ാം തിയതി രാംലീല മൈതാനില്‍ പരിസമാപ്തി കുറിക്കും. പള്ളി തകര്‍ത്ത കേസില്‍ ഇതുവരെയും കുറ്റവാളികള്‍ മുഴുവന്‍ ശിക്ഷിക്കപ്പെട്ടില്ലന്നതാണ് മതേതര ഇന്ത്യയിലെ മറ്റൊരു യാഥാര്‍ഥ്യം. പകരം കുറ്റം ആരോപിക്കപ്പെട്ടവര്‍ അധികാരത്തിലെത്തി കേന്ദ്ര മന്ത്രിമാരായി തുടരുന്നു. ഗൂഢാലോചനയില്‍ പോലും പങ്കില്ലെന്ന് കാട്ടി കീഴ്കോടതി വെറുതെ വിട്ട അദ്വാനി ഉള്‍പ്പെടുന്ന 13 പ്രമുഖര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ച സുപ്രിം കോടതി നടപടി മാത്രമാണ് കാല്‍ നൂറ്റാണ്ട് കാലത്തെ ഏക ആശ്വാസ ഏട്.

TAGS :

Next Story