Quantcast

കാർബൺ പുറംതള്ളുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്

MediaOne Logo

Web Desk

  • Published:

    6 Dec 2018 3:04 PM IST

കാർബൺ പുറംതള്ളുന്നതിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
X

കാർബൺ പുറംതള്ളുന്നതിൽ ഗണ്യമായ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. 2018ൽ 37.1 ബില്ല്യൺ ടൺസ് കാർബൺ മോണോക്സൈഡ് ആഗോളതലത്തിൽ പുറംതള്ളിയെന്നാണ് ഈസ്റ്റ് ആംഗ്ളിയ സർവകലാശാല പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആഗോള പട്ടികയില്‍ ഇന്ത്യ മുന്നാം സ്ഥാനത്താണ്. കഴിഞ്ഞ കൊല്ലത്തേക്കാൾ 6.3 ശതമാനം ഇന്ത്യയിൽ കാർബൺ പുറംതള്ളൽ വർദ്ധിച്ചിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. എണ്ണയുടേയും പാചക വാതകങ്ങളുടെയുമെല്ലാം ഗണ്യമായ ഉപയോഗം വലിയ കാരണങ്ങളാണെന്നാണ് പഠനങ്ങൾ പറയുന്നത്.

കഴി‍ഞ്ഞ ആഴ്ച്ച പോളണ്ടിൽ വെച്ചു നടന്ന 190ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യു.എൻ കാലാവസ്ഥാമാറ്റ സമ്മേളനം എങ്ങനെ കാർബൺ പുറംതള്ളുന്നത് കുറക്കാനാകും എന്ന് ആലോചിച്ചിരുന്നു. എറ്റവും കൂടുതൽ കാർബൺ പുറംതള്ളുന്ന പത്ത് രാജ്യങ്ങൾ ചൈന, അമേരിക്ക, ഇന്ത്യ, റഷ്യ, ജപ്പാൻ, ജർമനി, ഇറാൻ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, കാനഡ എന്നിവയാണ്. ആഗോള തലത്തില്‍ പുറംതള്ളുന്നതിന്റെ 27 ശതമാനവും പുറംതള്ളുന്നത് ചൈനയാണെങ്കില്‍ 16 ശതമാനം പുറംതളളുന്നത് അമേരിക്കയാണ്.

TAGS :

Next Story