ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 മരണം
കശ്മീരിലെ പൂഞ്ചിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ജമ്മു കശ്മീരില്‍ ബസ് ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. കശ്മീരിലെ പൂഞ്ചിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ലോറനില്‍ നിന്നും പുഞ്ചിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പരിക്കേറ്റവരെ മാണ്ഡിയിലുള്ള സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേര്‍ ആശുപത്രിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമാണ്. ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Next Story
Adjust Story Font
16

