ചാനല്‍ ചര്‍ച്ചക്കിടെ ബി.ജെ.പി-എസ്.പി കയ്യാങ്കളി; വീഡിയോ
നാട് നന്നാക്കാനിറങ്ങിയവരുടെ കയ്യാങ്കളി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകകയാണ്

ചൂടു പിടിച്ച ടെലിവിഷന്‍ ചര്‍ച്ചകള്‍ ഇന്ന് സര്‍വ സാധാരണയാണ്. വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് ഹരം പകരുന്ന വേദിയായി മാറിയിരിക്കുന്നു ഇന്നത്തെ അന്തി ചര്‍ച്ചകള്‍. എന്നാല്‍ ഇത്തരത്തിലൊരു ചൂടുള്ള ചര്‍ച്ച കയ്യാങ്കളിക്ക് വഴിമാറിയ കാഴ്‌ച്ചയാണ് തലസ്ഥാനത്ത് അരങ്ങേറിയത്. ബി.ജെ.പി നേതാവ് ഗൗരവ് ഭാട്ടിയയും സമാജ്‍വാദി പാര്‍ട്ടിയുടെ അനുരാഗ് ഭദോരിയയും തമ്മിലാണ്, ഒരു സ്വകാര്യ വാര്‍ത്താ ചാനലില്‍ നടന്ന സംവാദത്തിനിടെ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്. എന്ത് പ്രശ്‌നത്തിന്റെ പേരിലാണ് ഇരുവരും കയ്യോങ്ങിയത് എന്ന് വ്യക്തമല്ല. എന്തായാലും, നാട് നന്നാക്കാനിറങ്ങിയവരുടെ കയ്യാങ്കളി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകകയാണ്.
ചര്‍ച്ചക്കിടെ പാനലില്‍ നിന്നിറങ്ങി വന്ന ബി.ജെ.പിയുടെ ഭാട്ടിയയെ സമാജ്‍വാദി പാര്‍ട്ടി നേതാവ് ഭദോരിയ പിടിച്ച് തള്ളുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. ഉടന്‍ സെറ്റിലുള്ളവര്‍ ഇടപ്പെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. എന്നാല്‍, പ്രശ്‌നം കൈവിട്ടതോടെ ചാനല്‍ അധികൃതര്‍ക്ക് പൊലീസിനെ വിളിക്കേണ്ടി വന്നു.
പതിനേഴ് സെക്കന്റ് മാത്രമുള്ള വീഡിയോ ഷെയര്‍ ചെയ്‌ത ഭാട്ടിയ, പ്രശ്‌നം തുങ്ങി വെച്ചത് സമാജ്‍വാദി നേതാവാണെന്നും, നിയമ വാഴ്‌ച്ചയെ മാനിക്കുന്ന വ്യക്തി എന്ന നിലക്ക് താന്‍ അദ്ദേഹത്തിനെതിരെ അതേ രീതിക്ക് മറുപടി പറയാന്‍ നിന്നില്ലെന്നും ട്വിറ്ററില്‍ കുറിച്ചു. ഭദോരിയയെ കയ്യേറ്റം ചെയ്‌തതില്‍ ബി.ജെ.പിക്കതിരെ സമാജ്‍വാദി പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.
Adjust Story Font
16

