ഇന്ത്യന്‍ മുസ്‌ലിംകൾ പൊലീസില്‍ നിന്നും കടുത്ത വിവേചനം നേരിടുന്നു; സര്‍വെ റിപ്പോര്‍ട്ട്
പൊലീസിനെ വിശ്വസിക്കുന്നില്ലെന്നും അവരില്‍ നിന്നും ഒരു സംരക്ഷണവും ലഭിക്കുന്നില്ലെന്നും പലപ്പോഴും പീഡനവും ഇരകളെ സൃഷ്ടിക്കലുമാണ് പൊലീസ് ചെയ്യുന്നതെന്നും സര്‍വെ കാണിക്കുന്നു

മുസ്‌ലിമാണെന്ന ഒറ്റ കാരണത്താല്‍ പൊലീസ് തങ്ങളെ ഇരകളാക്കുകയാണെന്നും ഭൂരിപക്ഷം പേരും പൊലിസില്‍ നിന്നും അരക്ഷിതാവസ്ഥ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ട്. രാജ്യത്തെ 200-ഓളം മുസ്‌ലിംകൾക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. കോമണ്‍വെല്‍ത്ത് ഹ്യുമണ്‍ റൈറ്റ്സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനുമാണ് രാജ്യത്തെ എട്ട് നഗരങ്ങളില്‍ സര്‍വേ നടത്തിയത്. വെള്ളിയാഴ്ച്ചയാണ് സര്‍വേ ഫലം പുറത്ത് വിട്ടത്.
പൊലീസിങ്ങിന്റെ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാന്‍ പൊതു ചര്‍ച്ചകളും ഇന്റര്‍വ്യൂകളും സംഘടിപ്പിച്ചതായി കോമണ്‍വെല്‍ത്ത് ഹ്യുമണ്‍ റൈറ്റ്സ് ഇനീഷേറ്റീവും ക്വില്‍ ഫൗണ്ടേഷനും പറഞ്ഞു. സര്‍വേയുടെ ഭാഗമായി 25 മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥരെയും അഭിമുഖം നടത്തിയിട്ടുണ്ട്.
മുസ്‌ലിം സമുദായത്തിന്റെ പൊലീസിനെക്കുറിച്ചുള്ള പൊതു വികാരം നിരാശനാജനകമാണെന്നാണ് റിപ്പോര്‍ട്ട് ചുണ്ടി കാണിക്കുന്നത്. പൊലീസില്‍ നിന്നും പലപ്പോഴും വിവേചനമനുഭവപ്പെട്ടിട്ടുണ്ടെന്ന് സര്‍വേ കാണിക്കുന്നു. പൊലീസിനെ അവിശ്വസിക്കുന്നുവെന്നും യാതൊരുവിധത്തിലുമുള്ള ശാരീരിക, നിയമ സംരക്ഷണവും പൊലീസില്‍ നിന്നും ലഭിച്ചില്ലെന്നും സര്‍വെയില്‍ കാണിക്കുന്നു. മുസ്‌ലിംകൾ വ്യാപകമായി ഇരകളാക്കപ്പെടുന്നുണ്ടെന്നും പീഡനത്തിനിരയാകുന്നുണ്ടെന്നും സര്‍വെ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
വലിയൊരു ശതമാനം മുസ്‌ലിംകളും ഭീഷണികള്‍ക്ക് നടുവിലാണ് ജീവിക്കുന്നതെന്നും അപമാനത്താലും ജയിലുകളിലുമാണ് രാജ്യത്തെ വലിയൊരു വിഭാഗം മുസ്‌ലിംകളും ജീവിക്കുന്നതെന്നും റിപ്പോര്‍ട്ട് തുറന്ന് കാണിക്കുന്നു. മുസ്‌ലിം വനിതകള്‍ മുസ്‌ലിമെന്നും വനിതയെന്നുമുള്ള രണ്ട് കാര്യങ്ങള്‍ക്ക് മറുപടി പറയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസിലുള്ള മുസ്‌ലിംകള്‍ സേനയില്‍ തന്നെ ഒതുക്കപ്പെടുന്നതായും രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷം 14 ശതമാനമാണെങ്കിലും അതില്‍ 8 ശതമാനത്തോളം മാത്രമാണ് പൊലീസ് സേനയില്‍ വരുന്നതെന്നും സര്‍വേ തുറന്ന് കാണിക്കുന്നു. ഇന്ത്യയിലെ പൊലീസ് സംവിധാനം കൊളോണിയല്‍ സമ്പ്രദായത്തില്‍ നിന്നും ഒരു പടി പോലും മുന്നേറിയിട്ടില്ലെന്നും ഭരണകൂടത്തിന്റെ ഒരു ഉപകരണം മാത്രമാണ് ഇന്നും പൊലീസെന്നും റിപ്പോര്‍ട്ട് കാണിക്കുന്നു.

ഭരിക്കുന്ന പാര്‍ട്ടിയെ പ്രീതിപ്പെടുത്തുന്ന ആക്ടാണ് പൊലീസ് ആക്ടെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ സഫറുല്‍ ഇസ്‍ലാം ഖാന്‍ റിപ്പോര്‍ട്ട് പ്രകാശനം വേളയില്‍ പറഞ്ഞു. തമിഴ്നാട് മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ കെ. രാമാനുജന്‍ റിപ്പോര്‍ട്ട് പ്രകാശന വേളയില്‍ സന്നിഹിതനായിരുന്നു. മുസ്‌ലിം വിഭാഗത്തിന്റെ ആവശ്യങ്ങള്‍ വലിയ ഭൂരിപക്ഷത്തിനും മനസ്സിലാകണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം കമ്മ്യൂണിറ്റി പൊലീസിന് ഭീഷണിയാണെങ്കില്‍ പൊലീസിനെ മുസ്‌ലിം കമ്മ്യൂറ്റിക്കും ഭീഷണിയാകുമെന്നും കെ. രാമാനുജന്‍ പറഞ്ഞു.
Adjust Story Font
16

