Quantcast

കാശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റേറ്റ കുഞ്ഞു ഹിബയുടെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെടും

കഴിഞ്ഞ നബംബർ 23നാണ് ഉമ്മ മുർസലയുടെ കൈകളില്‍ സുരക്ഷിതമായിരുന്ന ഹിബയുടെ കുഞ്ഞു കണ്ണുകൾക്ക് പട്ടാളക്കാരുടെ പെല്ലറ്റേൽക്കുന്നത്

MediaOne Logo

Web Desk

  • Published:

    10 Dec 2018 5:36 PM IST

കാശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റേറ്റ കുഞ്ഞു ഹിബയുടെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെടും
X

18മാസം പ്രായമുള്ള ഹിബയെ പുറത്തുവിടാതെ കളിപ്പിക്കുകയാണ് ഉമ്മ മുർസല ജാൻ. ഇത്തിരി പൊടിപോലും അവളുടെ കണ്ണിന് അണുബാധയുണ്ടാക്കും. അവൾ സംസാരിക്കാനൊന്നും ആയിട്ടില്ല. പക്ഷേ എപ്പോഴും വേദനയുള്ള ഭാഗം അവളുടെ കുഞ്ഞ് കൈകൊണ്ട് ഇങ്ങനെ ചൂണ്ടികാണിക്കും. ഹിബയുടെ വലത്തെ കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ അധീന കാശ്മീരിലെ ഷോപിയാൻ ജില്ലയിലെ കപ്റാൻ എന്ന
ഗ്രാമത്തിലാണ് പെല്ലെറ്റേറ്റ് കണ്ണ് തകർന്ന ഒന്നരവയസ്സ് മാത്രം പ്രായമുള്ള ഹിബയുള്ളത്. കഴിഞ്ഞ നബംബർ 23നാണ് ഉമ്മ മുർസലയുടെ കൈകളില്‍ സുരക്ഷിതമായിരുന്ന ഹിബയുടെ കുഞ്ഞു കണ്ണുകൾക്ക് പട്ടാളക്കാരുടെ പെല്ലറ്റേൽക്കുന്നത്.

കാശ്മീരിൽ കുറച്ചു വർഷത്തിനുള്ളിൽ സുരക്ഷാ ഭടന്മാരുടെ പെല്ലെറ്റാക്രമണത്തിൽ 6000ത്തോളം മനുഷ്യരുടെ കാഴ്ച്ചയാണ് ഭാഗികമോ പൂർണമായോ നഷ്ടപ്പെട്ടിട്ടുള്ളത്. അതിലെ അവസാനത്തേയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇരയാണ് ഹിബ.

ഹിബയുടെ ജീവിതത്തില്‍ ഇരുട്ട് പടര്‍ന്ന ആ ദിനത്തെ ഓര്‍ത്തെടുക്കുകയാണ് ഹിബയുടെ ഉമ്മ മുർസല, ഒരു വലിയ ടിയർഗ്യാസ് ഞങ്ങളിലേക്ക് വന്നു. ഞങ്ങളെല്ലാവരും അസ്വസ്ഥരായി. കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി, ശ്വാസ തടസം അനുഭവപ്പെട്ടു. മുർസല പുറത്തുള്ള കുട്ടികളെ വീട്ടിനകത്തേക്കാക്കാന്‍ ശ്രമിക്കുകയായിരുന്നു.

“ഇത്ര ചെറുപ്പത്തിലേ കാഴ്ച്ച ഇല്ലാതെ അവളെങ്ങനെ ജീവിക്കും? അവള് ചെറിയ കുഞ്ഞല്ലേ. വേദനിക്കുന്നത് എവിടെയാണെന്ന് പറഞ്ഞുതരാന്‍ പോലും ആയിട്ടില്ലല്ലോ. ഇടക്ക് ഇടക്ക് അവളുടെ കുഞ്ഞുകൈ കൊണ്ട് കണ്ണിലേക്ക് അവള് ചൂണ്ടികാണിക്കും. കണ്ണുചിമ്മാന്‍ അവള് കൂട്ടാക്കാറേയില്ല. കണ്ണുചിമ്മുമ്പോൾ സഹിക്കാനാവാത്ത വേദന അനുഭവിക്കുന്നുണ്ടാവണം. മോള് സംസാരിക്കുന്ന ഏതാനും വാക്കുകള്‍ ‘ഉമ്മ, ബിസ്ക്കറ്റ്, കണ്ണ്’ എന്നിവയാണ്.”
മുര്‍സല ജാന്‍ (ഹിബയുടെ മാതാവ്)

‘ഞാൻ അവരെ കണ്ടപ്പോൾ അവർ ഛർദ്ദിക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ ചുവന്നിരുന്നു. ഞാൻ അവരെ ഇടവഴിലൂടെ മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ ഞങ്ങൾക്കുനേരെ പെല്ലറ്റ് വരുകയായിരുന്നു. ഞാൻ മക്കളെ അകത്തേക്ക് തള്ളി. പക്ഷേ ഹിബ എന്റെ കൈയിലായിരുന്നു. ഞാൻ എന്റെ കൈ കൊണ്ട് അവളെ മറച്ചെങ്കിലും അതിന് മുമ്പെ തന്നെ അവളുടെ മുഖത്ത് പെല്ലറ്റേറ്റു കഴിഞ്ഞിരുന്നു’. ഞാൻ പുറത്തേക്കോടി വന്ന് അലറി വിളിച്ചു. ഒരുകൂട്ടം യുവാക്കൾ അവളെ നേരെ ആശുപത്രിയിലേക്കു കൊണ്ടുപോയി.

കപ്റാൻ വില്ലേജിലെ വിമതരും പട്ടാളക്കാരും തമ്മിലുണ്ടായ ആ വെടിവെപ്പിൽ ആറ് വിമതരും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടിരുന്നു.

‘എത്ര ചെറുപ്പത്തിലാണ് അവളിൽ ഇരുട്ടുപടർന്നത്. ആ സംഭവത്തിന് ശേഷം അവൾ സുഖമായി ഒന്ന് ഉറങ്ങിയിട്ടില്ല.

‘അവളുടെ ഭാവി എന്താകും എന്നെനിക്കറിയില്ല. ഇത്ര ചെറുപ്പത്തിലേ കാഴ്ച്ച ഇല്ലാതെ അവളെങ്ങനെ ജീവിക്കും? അവള് ചെറിയ കുഞ്ഞല്ലേ. വേദനിക്കുന്നത് എവിടെയാണെന്ന് പറഞ്ഞു തരാന്‍ പോലും ആയിട്ടില്ലല്ലോ. ഇടക്ക് ഇടക്ക് അവളുടെ കുഞ്ഞുകൈ കൊണ്ട് കണ്ണിലേക്ക് അവള് ചൂണ്ടികാണിക്കും. കണ്ണുചിമ്മാന്‍ അവള് കൂട്ടാക്കാറേയില്ല. കണ്ണുചിമ്മുമ്പോൾ സഹിക്കാനാവാത്ത വേദന അനുഭവിക്കുന്നുണ്ടാവണം. മോള് സംസാരിക്കുന്ന ഏതാനും വാക്കുകള്‍ ‘ഉമ്മ, ബിസ്ക്കറ്റ്, കണ്ണ് എന്നിവയാണ്.’ മുർതാസ പറയുന്നു.

‘അവൾക്ക് പകരം എനിക്ക് പെല്ലറ്റ് കൊണ്ടാൽ മതിയായിരുന്നു. എന്റെ കുഞ്ഞുമോളനുഭവിക്കുന്നത് താങ്ങാനാവുന്നില്ല. അവളെങ്ങനെയാണ് ഭാവിയിൽ ജീവിക്കുക. ഇതവളെ ഭാവിയിൽ വേട്ടയാടും. ഇതൊന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ല. പെല്ലെറ്റേറ്റ് കാഴ്ച്ച നഷ്ടപ്പെട്ട ആയിരങ്ങളിൽ ഒരാള് മാത്രമാണ് അവൾ’ ഉമ്മ മുർസലാ ജാൻ പറയുന്നു.

ഇതിനകം ഒരു ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ട്. ആ രാത്രി മുഴുവൻ അവള് കരഞ്ഞിരുന്നു. അടുത്ത ശസ്ത്രക്രിയ ഡിസംബർ 11നാണ് നിശ്ചയിച്ചിട്ടുളളത്.‌

ആംനെസ്റ്റി ഇന്റർനാഷണൽ പറയുന്നത് പെല്ലറ്റ് വളരെ അപടം പിടിച്ച ആയുധമാണെന്നാണ്. എന്നാൽ അധിക്യതരുടെ നിലപാട് പെല്ലറ്റ് മാരക ആയുധമല്ല എന്നുമാണ്. എന്നാല്‍ പെല്ലെറ്റേറ്റ് 2016 ജുലൈക്കു ശേഷം മാത്രം ഏറ്റവും ചുരുങ്ങിയത് 14 ആളുകളെങ്കിലും കൊല്ലപ്പെടുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആംനെസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പെല്ലറ്റ് ആദ്യമായി ഈ ഭാഗത്ത് ഉപയോഗിക്കുന്നത് 2010ലാണ്.

എന്നാൽ അധിക്യതർ പറയുന്നത് ഹിബയുടെ സംഭവം യാദ്യശ്ചികമായി സംഭവിച്ചതാണെന്നാണ്. പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാകുന്നത് ഇത് കരുതികൂട്ടിയുള്ള വെടിവെപ്പായിരുന്നില്ല. വളരെ യാദ്യശ്ചികമായി സംഭവിച്ചതാണ്. നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്, ജമ്മുകാശ്മീർ സംസ്ഥാന ഗവർണറിന്റെ ഉപദേഷ്ടാവ് വിജയ് കുമാർ പറഞ്ഞു.

എന്തായാലും മുർസലാ ജാൻ അടുത്ത ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പിലാണ്. ‘ഒരു കൈകുഞ്ഞിന്റെ ഉമ്മാക്ക് ഇതിനേക്കാൾ വലിയ വേദന വേറെ എന്തുണ്ട്? എനിക്കറിയാം ഹിബ മോൾ അത്രക്കും വേദന അനുഭവിക്കുന്നുണ്ട്. അത് എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത് എന്നുപോലും അവൾക്കറിയില്ലല്ലോ’ മുർസല പറഞ്ഞു.

TAGS :

Next Story