ജയിന്റ് വീലില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ താഴേക്ക് വീണ് യുവതി മരിച്ചു
ഊഞ്ഞാലില്‍ നിന്നും വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

സെല്‍ഫി എടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. ജയിന്റ് വീലില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ പിടിവിട്ടു വീണ റാണി എന്ന യുവതിയാണ് മരിച്ചത്. 20 വയസ്സായിരുന്നു. ഉത്തര്‍പ്രദേശ് ബല്ലിയ ഗ്രാമത്തിലാണ് സംഭവം.
ഉത്സവാഘോഷത്തിനിടെ സുഹൃത്തുക്കളുമൊന്നിച്ച് യന്ത്ര ഊഞ്ഞാലില്‍ കയറിയ യുവതി, കറങ്ങികൊണ്ടിരിക്കുന്ന ഊഞ്ഞാലില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി.
Next Story
Adjust Story Font
16

