ഉര്‍ജിത് പട്ടേലിന്റെ രാജി; രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ ഇടിവ്
രൂപയുടെ മൂല്യം ഇടിഞ്ഞതും അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പും ഓഹരി വ്യാപരത്തെ ബാധിച്ചു.

ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയില്‍ രൂപയുടെ മൂല്യത്തിലും ഓഹരി വിപണിയിലും വന്‍ ഇടിവ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 72.46 ആയി കുറഞ്ഞു. നവംബര്‍ 20 ന് ശേഷം രൂപയുടെ മൂല്യത്തില്‍ വന്ന ഏറ്റവും വലിയ ഇടിവാണ് ഇത്. തിങ്കളാഴ്ച 54 പൈസയുടെ ഇടിവോടെ 71.34 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പും ഓഹരി വ്യാപരത്തെ ബാധിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 354.93 പോയിന്റ് താഴ്ന്ന് 34,604 ലാണ് വ്യാപാരം നടക്കുന്നത്. ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 500 പോയിന്റ് ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് നില മെച്ചപ്പെടുകയായിരുന്നു. നിഫ്റ്റി 95.90 പോയിന്റ് ഇടിഞ്ഞ് 10,392 ലെത്തി.
Next Story
Adjust Story Font
16

