ബി.ജെ.പി ഒരിടത്തുമില്ലെന്ന് തെളിയിക്കുന്നതാണ് സെമിഫൈനല്‍ ഫലമെന്ന് മമതാ ബാനര്‍ജി
2019ലെ ഫൈനലിന് മുന്നോടിയായി നടന്ന ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് ശരിക്കും ‘മാന്‍ ഓഫ് ദ മാച്ച്’ എന്നും മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തും ബി.ജെ.പി ഇല്ലെന്ന് തെളിയിക്കുന്നതാണ് സെമി ഫൈനല്‍ ഫലമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2019ലെ ഫൈനലിന് മുന്നോടിയായി നടന്ന ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് ശരിക്കും 'മാന്‍ ഓഫ് ദ മാച്ച്' എന്നും മമത പറഞ്ഞു.
ജനങ്ങള്‍ ബി.ജെ.പിക്കെതിരായി വോട്ട് ചെയ്തു. ഇത് ജനങ്ങളുടെ വിധിയാണ്, ജനങ്ങളുടെ വിജയമാണ്. അനീതിക്കെതിരെ, ക്രൂരതക്കെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണിത്. പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ന്യൂനപക്ഷത്തിനും നീതി നിഷേധിച്ചതിനെതിരെയുള്ള വിധിയെഴുത്താണിതെന്ന് മമത ട്വീറ്റ് ചെയ്തു. ഇത് ശരിക്കും 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ്. വിജയികളെ അഭിനന്ദിക്കുന്നതായി മമത കുറിച്ചു.
Next Story
Adjust Story Font
16

