മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും
230 അംഗ നിയമസഭയില്‍ 114 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണ്‍ വിളിച്ചിരുന്നു.

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗമാണ് കമല്‍നാഥിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. 114 കോൺഗ്രസ് എംഎൽഎമാർക്ക് പുറമേ ബിഎസ്‌പി, എസ്‌പി അംഗങ്ങളുടെയും സ്വതന്ത്രരുടെയും പിന്തുണ സർക്കാരിനുണ്ട്.
230 അംഗ നിയമസഭയില്‍ 114 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണ്‍ വിളിച്ചിരുന്നു. തുടര്‍ന്ന് കമല്‍നാഥ്, ജ്യോതിരാഥിത്യ സിന്ദ്യ, ദിഗ്‍വിജയ്സിംഗ് എന്നിവര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നിരീക്ഷകനായി എ.കെ ആന്‍റണി നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു.
Next Story
Adjust Story Font
16

